---
title: "#mahi| മാഹി കുഞ്ഞിപ്പള്ളിയിൽ ആരാധനാലയത്തിന് നേരെ കല്ലേറ് ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "#Stone pelting at shrine in# Mahi #Kunhipalli #Police #started #investigation"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136268/stone-pelting-at-shrine-in-mahi-kunhipalli-police-started-investigation"
published_at: "2023-08-03T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbd976c46a3_Untitled-2_copy.jpg"
keywords: []
---

# #mahi| മാഹി കുഞ്ഞിപ്പള്ളിയിൽ ആരാധനാലയത്തിന് നേരെ കല്ലേറ് ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **മാഹി: **കുഞ്ഞിപ്പള്ളിയിൽ ആരാധനാലയത്തിന്റെ ചില്ല് തകർന്ന നിലയിൽ. കുഞ്ഞിപ്പള്ളി ജംഗ്ഷനിലെ റോഡിനോട് ചേർന്നുള്ള ജുമാമസ്ജിദിലെ ജനൽ ഗ്ലാസ് ആണ് കല്ലേറിൽ തകർന്നതായി കണ്ടത്.

## Article Content

**മാഹി: **കുഞ്ഞിപ്പള്ളിയിൽ ആരാധനാലയത്തിന്റെ ചില്ല് തകർന്ന നിലയിൽ. കുഞ്ഞിപ്പള്ളി ജംഗ്ഷനിലെ റോഡിനോട് ചേർന്നുള്ള ജുമാമസ്ജിദിലെ ജനൽ ഗ്ലാസ് ആണ് കല്ലേറിൽ തകർന്നതായി കണ്ടത്.

പള്ളി മുഖദീം മുനീർ അകത്ത് കിടന്നുറങ്ങുകയായിരുന്ന സമയത്താണ് സംഭവം നടന്നത്. കുറച്ച് സമയത്തിന് ശേഷം പുറത്തിറങ്ങിനോക്കിയപ്പോഴാണ് ചില്ല് തകർന്നതായി ശ്രദ്ധയിൽ പെട്ടത്.

കല്ലും തകർന്ന ഗ്ലാസ്സിന്റെ ചില്ലുകളും, പള്ളിയുടെ അകത്ത് ചിതറിക്കിടപ്പുണ്ട്. ഉടൻ തന്നെ ജീവനക്കാരൻ പള്ളി പരിപാലന കമ്മറ്റി സെക്രട്ടറിയെ വിവരമറിയിച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ഊർജ്ജിതമാക്കി. പള്ളി പരിപാലന കമ്മറ്റി സെക്രട്ടറി കെ എൻ അബ്ദുൾ സത്താർ ടൗൺ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136268/stone-pelting-at-shrine-in-mahi-kunhipalli-police-started-investigation)