---
title: "#robbery| തലശേരിയിൽ  ഡോക്ടറെ കാണാനെത്തിയ മൂന്ന് വയസുകാരിയുടെ സ്വർണമാല കവർന്നു"
english_title: "The #gold necklace of a #three-year-old girl who had come to see a #doctor in #Thalassery was #robbed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136339/the-gold-necklace-of-a-three-year-old-girl-who-had-come-to-see-a-doctor-in-thalassery-was-robbed"
published_at: "2023-08-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc87aab06bb_Untitled-2_copy.jpg"
keywords: []
---

# #robbery| തലശേരിയിൽ  ഡോക്ടറെ കാണാനെത്തിയ മൂന്ന് വയസുകാരിയുടെ സ്വർണമാല കവർന്നു

> **Lead Summary:** **തലശേരി: **തലശേരിയിൽ ഡോക്ടറെ കാണാൻ പിതാവിനൊപ്പം ആശുപത്രിയിലെത്തിയ മൂന്നുവയസുകാരിയുടെ സ്വർണമാല കവർന്നു. തലശേരി കിടഞ്ഞി ബസ്റ്റോപ്പിനടുത്ത കിഴക്കേ ചെറുവയൽ സ്വദേശി കെ.എം.ജുനൈദിന്റെ മകളുടെ ഒരു പവന്റെ സ്വർണമാല യാണ് കവർന്നത്.

## Article Content

**തലശേരി: **തലശേരിയിൽ ഡോക്ടറെ കാണാൻ പിതാവിനൊപ്പം ആശുപത്രിയിലെത്തിയ മൂന്നുവയസുകാരിയുടെ സ്വർണമാല കവർന്നു. തലശേരി കിടഞ്ഞി ബസ്റ്റോപ്പിനടുത്ത കിഴക്കേ ചെറുവയൽ സ്വദേശി കെ.എം.ജുനൈദിന്റെ മകളുടെ ഒരു പവന്റെ സ്വർണമാല യാണ് കവർന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. 44,000 രൂപ വിലവരുന്ന താണ് മാല. ഇളംനീല നിറത്തിലുള്ള ചുരിദാർ ധരിച്ച ഒരു സ്ത്രീയും മെറൂൺ നിറത്തിലുള്ള ചുരിദാർ ധരിച്ച മറ്റൊരു സ്ത്രീയുമാണ് മാല പൊട്ടിച്ചതെന്ന് ജുനൈദ് തലശേരി പോലീസിൽ നൽകിയ പരാതി യിൽ പറയുന്നു. പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136339/the-gold-necklace-of-a-three-year-old-girl-who-had-come-to-see-a-doctor-in-thalassery-was-robbed)