---
title: "#bail|തലശേരിയിലെ മസാജ് കേന്ദ്രത്തിലെ പീഡനം ; ഒരാൾ കൂടി മുൻകൂർ  ജാമ്യത്തിന്"
english_title: "#Harassment at #massage center in #Thalassery One more on #anticipatory #bail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136351/harassment-at-massage-center-in-thalassery-one-more-on-anticipatory-bail"
published_at: "2023-08-04T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc8ee02e8a1_Untitled-4_copy.jpg"
keywords: []
---

# #bail|തലശേരിയിലെ മസാജ് കേന്ദ്രത്തിലെ പീഡനം ; ഒരാൾ കൂടി മുൻകൂർ  ജാമ്യത്തിന്

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി എൻ.സി.സി. റോഡിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസ്സാജ് കേന്ദ്രത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഒരാൾ കൂടി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരി എൻ.സി.സി. റോഡിൽ പ്രവർത്തിച്ചു വരുന്ന ലോട്ടസ് സ്പാ എന്ന മസ്സാജ് കേന്ദ്രത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ ഒരാൾ കൂടി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചു.

കോട്ടയം മുണ്ടക്കയം സ്വദേശി സുമേഷ് തങ്കച്ചനാണ് അഡ്വ. ജി.പി. ഗോപാലകൃഷ്ണൻ മുഖേന മുൻകൂർ ജാമ്യം സമർപ്പിച്ചിട്ടു ള്ളത്. സ്ഥാപനത്തിന്റെ ലൈസൻസ് പരാതിക്കാരന്റെ പേരിലുമാണ്.

ഇതേ കേസിൽ സ്ഥാപന ഉടമ എടക്കാട് കുറ്റിക്കകത്തെ കെ.വിബിൻ നൽകിയ മുൻകൂർ ജാമ്യ ഹരജി ഇതേ കോടതി നാളെ പരിഗണിക്കും. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് മുമ്പാകെയാണ് ഹരജികൾ പരിഗ ണനക്ക് വരുന്നത്.

കേസിൽ റിമാണ്ടിലുള്ള സ്ഥാപനത്തിന്റെ മാനേജർ നെടുംകണ്ടം സ്വദേശി അനന്തുവിന്റെ ജാമ്യ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. മറ്റൊരു പ്രതി ചെ മ്പ്രയിലെ റജിലേഷ് റിമാണ്ടിലുമാണുള്ളത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136351/harassment-at-massage-center-in-thalassery-one-more-on-anticipatory-bail)