---
title: "# SupremeCourt| നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാന്‍ മാർച്ച് 31 വരെ സമയം നീട്ടി നല്‍കി സുപ്രീംകോടതി "
english_title: "#Actress #assault #caseThe #SupremeCourt #extended the #trial till March 31"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136378/actress-assault-casethe-supremecourt-extended-the-trial-till-march-31"
published_at: "2023-08-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cca1d5746fc_Untitled-2_copy.jpg"
keywords: []
---

# # SupremeCourt| നടിയെ ആക്രമിച്ച കേസ് ; വിചാരണ പൂർത്തിയാക്കാന്‍ മാർച്ച് 31 വരെ സമയം നീട്ടി നല്‍കി സുപ്രീംകോടതി 

> **Lead Summary:** **** നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നല്‍കി സുപ്രീംകോടതി. അടുത്ത മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

## Article Content

**** നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നല്‍കി സുപ്രീംകോടതി. അടുത്ത മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

കേസിന്‍റെ വിചാരണ  വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136378/actress-assault-casethe-supremecourt-extended-the-trial-till-march-31)