---
title: "#Kandalkad| കണ്ടൽക്കാട്  കണ്ടറിഞ്ഞ് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ"
english_title: "#Kandalkad #Kandarinj #Koduvalli #GovernmentHigherSecondary #School #students"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136675/kandalkad-kandarinj-koduvalli-governmenthighersecondary-school-students"
published_at: "2023-08-05T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce0301dd9f7_Untitled-4_copy.jpg"
keywords: []
---

# #Kandalkad| കണ്ടൽക്കാട്  കണ്ടറിഞ്ഞ് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

> **Lead Summary:** **തലശ്ശേരി : **കണ്ടൽക്കാട് കണ്ടറിഞ്ഞ് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ കൊടുവള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി, സീഡ്, സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**തലശ്ശേരി : **കണ്ടൽക്കാട് കണ്ടറിഞ്ഞ് കൊടുവള്ളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ കൊടുവള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പരിസ്ഥിതി, സീഡ്, സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂളിന് സമീപമുള്ള കണ്ടൽക്കാടുകൾ സന്ദർശിച്ചത് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. കണ്ടൽവനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കണ്ടൽ പരിസ്ഥിതി പ്രവർത്തകൻ വി.രവീന്ദ്രൻ ക്ലാസ് എടുത്തു. .

കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധതരം കണ്ടൽ മരങ്ങളെക്കുറിച്ചും , കണ്ടൽ വനമേഖല ഇന്ന് നേരിടുന്ന നശീകരണം, മലിനീകരണം എന്നീ പ്രശ്നങ്ങളെക്കുറിച്ചും , അദ്ദേഹത്തിന്റെ കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങളും പാഠ്യവിഷയങ്ങളായി. പ്രധാനധ്യാപിക ഒ.പി ഷൈലജ, മറ്റ് അധ്യാപകരായ നിഷ പി.പോൾ, എ.പി സോന, ജി.ആർ ശാന്തി, പി.ബിജീഷ, ടി. ഷെബിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136675/kandalkad-kandarinj-koduvalli-governmenthighersecondary-school-students)