---
title: "സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവ് ; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി "
english_title: "A reduction in the school workday Petition in High Court challenging the education calendar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/136919/a-reduction-in-the-school-workday-petition-in-high-court-challenging-the-education-calendar"
published_at: "2023-08-06T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf78f9bf089_Untitled-6_copy.jpg"
keywords: []
---

# സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവ് ; വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി 

> **Lead Summary:** **കണ്ണൂർ ** സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

## Article Content

**കണ്ണൂർ ** സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രവർത്തി ദിനം കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. പ്രവർത്തി ദിനം കുറായതിനാല്‍ സിലബസ് പൂർത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി, 10 ദിവസത്തിനകം മറുപടി നൽകാൻ സർക്കാരിന് നിർദ്ദേശം നല്‍കി. മൂവാറ്റുപുഴ എബനേസർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ആണ് ഹർജിക്കാരൻ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/136919/a-reduction-in-the-school-workday-petition-in-high-court-challenging-the-education-calendar)