---
title: "#Recruitmen | നഴ്സ്, ഫാര്‍മസിസ്റ്റ് നിയമനം"
english_title: "#Recruitment of #Nurse and #Pharmacist"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137041/recruitment-of-nurse-and-pharmacist"
published_at: "2023-08-07T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d07d52eda5f_Untitled-2_copy.jpg"
keywords: []
---

# #Recruitmen | നഴ്സ്, ഫാര്‍മസിസ്റ്റ് നിയമനം

> **Lead Summary:** **കണ്ണൂർ :** നഴ്സ് നിയമനം

## Article Content

**കണ്ണൂർ :** നഴ്സ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയില്‍ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നു. ജി എന്‍ എം/ തത്തുല്യം യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726.

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ആശുപത്രികളില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എന്‍ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137041/recruitment-of-nurse-and-pharmacist)