---
title: "#thalassery| ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തലശേരിയിൽ ജനപഥം സാക്ഷി പരിപാടിയുമായി ലോക് താന്ത്രിക് യുവ ജനതാദൾ"
english_title: "#Lok Tantric Yuva Janata Dal organizes #Janpatham Sakshi #program at #Thalassery on #Quit India Day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137258/lok-tantric-yuva-janata-dal-organizes-janpatham-sakshi-program-at-thalassery-on-quit-india-day"
published_at: "2023-08-07T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d11cead4000_Untitled-1_copy.jpg"
keywords: []
---

# #thalassery| ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തലശേരിയിൽ ജനപഥം സാക്ഷി പരിപാടിയുമായി ലോക് താന്ത്രിക് യുവ ജനതാദൾ

> **Lead Summary:** **തലശേരി:** ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ രാഷ്ട്രമാണ് വലുത്, ബഹുസ്വരതയാണ് ഇന്ത്യ എന്ന സന്ദേശമുയർത്തി ലോക് താന്ത്രിക് യുവ ജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി ജനപഥം സാക്ഷി പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**തലശേരി:** ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ രാഷ്ട്രമാണ് വലുത്, ബഹുസ്വരതയാണ് ഇന്ത്യ എന്ന സന്ദേശമുയർത്തി ലോക് താന്ത്രിക് യുവ ജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി ജനപഥം സാക്ഷി പരിപാടി സംഘടിപ്പിക്കുന്നു.

തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വൈകിട്ട് നാലുമണിക്ക് എൽജെഡി ദേശീയ കൗൺസിൽ അംഗം പി കെ പ്രവീൺ ഉദ്ഘാടനം ചെയ്യും. ലോക്താന്ത്രിക് യുവജനതാദൾ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി കെ ഷമീം അധ്യക്ഷത വഹിക്കും. പടയണി ഹാളിൽ നടന്ന ആലോചനായോഗത്തിൽ കെപി സായന്ത്, വി പി യദു കൃഷ്ണ, എംപി ജിനീഷ്, പി. ബൈജു വി പി സുനിത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137258/lok-tantric-yuva-janata-dal-organizes-janpatham-sakshi-program-at-thalassery-on-quit-india-day)