---
title: "#Light and Sound |   രാത്രിയിൽ  ഉച്ചഭാഷിണി ഉപയോഗ സമയം കൂടിയാൽ  പോലിസ് കേസെടുക്കേണ്ടത്  സംഘാടകർക്കെതിരെയാണെന്ന്  കേരള ലൈറ്റ് ആൻറ് സൌണ്ട് വെൽഫെയർ അസോസിയേഷൻ."
english_title: "The #Kerala #Light and #Sound #Welfare #Association said that the #police #should file a# case against the# organizers if the #loudspeakers are used at night."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137263/the-kerala-light-and-sound-welfare-association-said-that-the-police-should-file-a-case-against-the-organizers-if-the-loudspeakers-are-used-at-night"
published_at: "2023-08-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1215c6792f_Untitled-2_copy.jpg"
keywords: []
---

# #Light and Sound |   രാത്രിയിൽ  ഉച്ചഭാഷിണി ഉപയോഗ സമയം കൂടിയാൽ  പോലിസ് കേസെടുക്കേണ്ടത്  സംഘാടകർക്കെതിരെയാണെന്ന്  കേരള ലൈറ്റ് ആൻറ് സൌണ്ട് വെൽഫെയർ അസോസിയേഷൻ.

> **Lead Summary:** ** തലശ്ശേരി: **രാത്രിയിൽ ഉച്ചഭാഷിണി ഉപയോഗ സമയം കൂടിയാൽ പോലിസ് കേസെടുക്കേണ്ടത് സംഘാടകർക്കെതിരെയാണെന്ന് കേരള ലൈറ്റ് ആൻറ് സൌണ്ട് വെൽഫെയർ അസോസിയേഷൻ.

## Article Content

** തലശ്ശേരി: **രാത്രിയിൽ ഉച്ചഭാഷിണി ഉപയോഗ സമയം കൂടിയാൽ പോലിസ് കേസെടുക്കേണ്ടത് സംഘാടകർക്കെതിരെയാണെന്ന് കേരള ലൈറ്റ് ആൻറ് സൌണ്ട് വെൽഫെയർ അസോസിയേഷൻ.

തീർത്തും നിരപരാധികളായ ഓപ്പറേറ്റർമാർക്കെതിരെയും ഉപയോഗിച്ച മൈക്കിനെതിരെയുമാണ് ഇപ്പോൾ കേസെടുക്കുന്നതെന്നും ഇത് മാറ്റി സംഘാടകരെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അസോസിയേഷൻ നേതാക്കൾ തലശ്ശേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തൊഴിൽ മേഖലയിലെ ഇത്തരം അശാസ്ത്രിയ നിയമങ്ങൾ പിൻവലിക്കുക ഈ രംഗത്തെ തൊഴിലാളികൾക്കായി സ്വതന്ത്ര ക്ഷേമനിധി നടപ്പിലാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലൈറ്റ് ആൻ്റ് സൌണ്ട് വെൽഫെയർ അസോസിയേഷൻ ബുധനാഴ്ച സിക്രട്ടറിയറ്റിൽ ഉപവാസം സംഘടിപ്പിക്കും.

വാർത്താ സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി പി.മുഹമ്മദ് നസീർ, സംസ്ഥാന കമ്മിററിയംഗം എം.വി.അനീഷ്, സംസ്ഥാന സിക്രട്ടറി കെ.കെ. മനോജ്, മേഖലാ സിക്രട്ടറി കെ.കെ.പ്രദീപൻ കെ.എം.എസ്, സിക്രട്ടറി സി. ശശീന്ദ്രൻ പൊയിലൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137263/the-kerala-light-and-sound-welfare-association-said-that-the-police-should-file-a-case-against-the-organizers-if-the-loudspeakers-are-used-at-night)