---
title: "#supplyco | അവശ്യ സാധനങ്ങളില്ല ; തലശേരിയിൽ സപ്ലൈക്കോ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി മഹിള കോൺഗ്രസ്"
english_title: "No essentials For Supplyco Center at Thalassery Mahila Congress held dharna in front"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137475/no-essentials-for-supplyco-center-at-thalassery-mahila-congress-held-dharna-in-front"
published_at: "2023-08-08T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2451abe2fe_Untitled-1_copy.jpg"
keywords: []
---

# #supplyco | അവശ്യ സാധനങ്ങളില്ല ; തലശേരിയിൽ സപ്ലൈക്കോ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി മഹിള കോൺഗ്രസ്

> **Lead Summary:** **തലശ്ശേരി:** മഹിളാ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ആഭിമുഖ്യത്തിൽ, പൊതുവിതരണ സംവിധാനം തകർക്കുന്ന സർക്കാർ നയത്തിനെതിരെ യും, സപ്ലൈക്കോയിൽ സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാത്തതിനെ തിരെയും , വിലക്കയറ്റതിനെതിരെയും പുതിയ ബസ്സ്റ്റാന്റിലെ സപ്ലൈക്കോ കേന്ദ്രത്തിന് മുന്നിൽ ധർണാ സമരം നടത്തി.

## Article Content

**തലശ്ശേരി:** മഹിളാ കോൺഗ്രസ് തലശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി ആഭിമുഖ്യത്തിൽ, പൊതുവിതരണ സംവിധാനം തകർക്കുന്ന സർക്കാർ നയത്തിനെതിരെ യും, സപ്ലൈക്കോയിൽ സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാത്തതിനെ തിരെയും , വിലക്കയറ്റതിനെതിരെയും പുതിയ ബസ്സ്റ്റാന്റിലെ സപ്ലൈക്കോ കേന്ദ്രത്തിന് മുന്നിൽ ധർണാ സമരം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ: പ്രസിഡണ്ട് എ.ഷർമിള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, പി.കെ. ഇന്ദിര, വി.എൻ. ജയരാജ്, കെ.പി. രാഗിണി, കെ.പി. വസന്ത , കെ.ലതിക , പി.കെ. സോന , പത്മജ രഘുനാഥ്, പി.കെ. പരിമള , ഇ. അനുപമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137475/no-essentials-for-supplyco-center-at-thalassery-mahila-congress-held-dharna-in-front)