---
title: "#gold | അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ തേച്ച് സ്വർണ്ണ കടത്ത് ;   തലശേരി സ്വദേശിയിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 34 ലക്ഷം രൂപയുടെ സ്വര്‍ണം "
english_title: "#Smudge of #gold by #smearing #liquid on# underwear# Customs #found #gold worth Rs 34 lakh from a# resident of #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137708/smudge-of-gold-by-smearing-liquid-on-underwear-customs-found-gold-worth-rs-34-lakh-from-a-resident-of-thalassery"
published_at: "2023-08-09T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3742b3d5e8_download_(3).jpg"
keywords: []
---

# #gold | അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ തേച്ച് സ്വർണ്ണ കടത്ത് ;   തലശേരി സ്വദേശിയിൽ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 34 ലക്ഷം രൂപയുടെ സ്വര്‍ണം 

> **Lead Summary:** ** തലശേരി: **കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

## Article Content

** തലശേരി: **കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

അതേസമയം എയർപോർട്ട് പൊലിസിന്റെ നേതൃത്വത്തിലും വിമാനത്താവളത്തിൽ സ്വർണം പിടികൂടി. പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. കാസർഗോഡ് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വർണവുമായി പിടിയിലായത്.

46 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് എയർപോർട്ട് പൊലീസ് പിടിച്ചത്. ഇന്നലെ രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം പൊലീസ് പിടികൂടിയിരുന്നു.കണ്ണൂർ സിറ്റി പൊലിസ് മേധാവി കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കസ്റ്റംസ് പരിശോധനയ്ക്കു ശേഷം എയർപോർട്ട് പൊലിസ് പരിശോധന ശക്തമാക്കിയത്.

സി.സി.ടി.വി ക്യാമറയിൽ യാത്രകാരെ നിരീക്ഷിച്ചു അസ്വാഭാവികമായി പെരുമാറുന്നവരെ കണ്ടെത്തി ദേഹപരിശോധന നടത്തി പിടികൂടുന്നത്. രണ്ടു ദിവസത്തിനിടെ കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് കോടി എൺപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137708/smudge-of-gold-by-smearing-liquid-on-underwear-customs-found-gold-worth-rs-34-lakh-from-a-resident-of-thalassery)