---
title: "#ganja | തലശേരിയിൽ കഞ്ചാവുമായി പിടികിട്ടാപ്പുള്ളി പിടിയിൽ ; ഇടപാടുകാർ കുട്ടികളും, യുവാക്കളും"
english_title: "#Caught with #ganja in #Thalassery# Clients are #children and #youth"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137774/caught-with-ganja-in-thalassery-clients-are-children-and-youth"
published_at: "2023-08-09T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3be68a16f6_Untitled-1_copy.jpg"
keywords: []
---

# #ganja | തലശേരിയിൽ കഞ്ചാവുമായി പിടികിട്ടാപ്പുള്ളി പിടിയിൽ ; ഇടപാടുകാർ കുട്ടികളും, യുവാക്കളും

> **Lead Summary:** ** തലശേരി:** ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് തലശേരി മേഖലയിൽ വിതരണം ചെയ്യുന്ന പിടികിട്ടാപ്പുള്ളിയെ കഞ്ചാവ് സഹിതം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിട്ടി തില്ലങ്കേരിയിലെ കെ.പി അസ്ലമിനെയാണ് പ്രിവന്റീവ് ഓഫീസർ വി.കെ ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

** തലശേരി:** ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് തലശേരി മേഖലയിൽ വിതരണം ചെയ്യുന്ന പിടികിട്ടാപ്പുള്ളിയെ കഞ്ചാവ് സഹിതം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിട്ടി തില്ലങ്കേരിയിലെ കെ.പി അസ്ലമിനെയാണ് പ്രിവന്റീവ് ഓഫീസർ വി.കെ ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ അസ്ലമിനെ കോടതി നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 18 ഗ്രാം കഞ്ചാവ് സഹിതം തലശേരി മാർക്കറ്റ് പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലായത്.

ആന്ധ്രയിലെ നിരസി പട്ടണത്തിൽ നിന്ന് കഞ്ചാവ് കൊണ്ടു വന്ന് തലശേരിയിലെ ഇടപാടുകാർക്ക് കൈമാറുന്നയാളാണ് അസ്ലം. ചോദ്യം ചെയ്യലിൽ ഇയാൾ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇടപാടുകാരിൽ ഏറെയും സ്കൂൾ കുട്ടികളും യുവാക്കളുമാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. പ്രിവന്റീവ് ഓഫീസർമാരായ വി. സുധീർ, യു. ഷെനിത്ത് രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.വി മുഹമ്മദ് ബഷീർ, എം.കെ സുമേഷ്, ഒ. ലിമേഷ്, എം. ബീന, പി.പി ഐശ്വര്യ എന്നിവർ ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137774/caught-with-ganja-in-thalassery-clients-are-children-and-youth)