---
title: "#Thalasserycourt | മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും, 55000 രൂപ പിഴയും വിധിച്ച് തലശേരി കോടതി"
english_title: "Thalassery court sentenced the accused to 11 years in prison and fined Rs 55000 in the case of molesting a third class student"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/137881/thalassery-court-sentenced-the-accused-to-11-years-in-prison-and-fined-rs-55000-in-the-case-of-molesting-a-third-class-student"
published_at: "2023-08-10T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d482df142ca_download_(1).jpg"
keywords: []
---

# #Thalasserycourt | മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും, 55000 രൂപ പിഴയും വിധിച്ച് തലശേരി കോടതി

> **Lead Summary:** **തലശേരി: ** മൂന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും 55,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദ് എന്ന ഉണ്ണിയെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുലയാണ് ശിക്ഷിച്ചത്.

## Article Content

**തലശേരി: ** മൂന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം തടവും 55,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദ് എന്ന ഉണ്ണിയെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുലയാണ് ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ രണ്ടുമാസവും 15 ദിവസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ തുക കുട്ടിക്ക് നൽകണം. കേളകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പേരാവൂർ പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാളിയത്ത് ഹാജരായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/137881/thalassery-court-sentenced-the-accused-to-11-years-in-prison-and-fined-rs-55000-in-the-case-of-molesting-a-third-class-student)