---
title: "# by-election   | ധർമ്മടം പരീക്കടവ്  വാർഡ് ഉപ തിരഞ്ഞെടുപ്പിൽ 85% പോളിങ്ങ് ; കൂട്ടിയും കിഴിച്ചും മുന്നണികൾ,   ഫലപ്രഖ്യാപനം നാളെ"
english_title: "85% polling in Dharmadam Parikadav ward by-election Up and down fronts, result announcement tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138008/85-polling-in-dharmadam-parikadav-ward-by-election-up-and-down-fronts-result-announcement-tomorrow"
published_at: "2023-08-10T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4faaa60581_Untitled-2_copy.jpg"
keywords: []
---

# # by-election   | ധർമ്മടം പരീക്കടവ്  വാർഡ് ഉപ തിരഞ്ഞെടുപ്പിൽ 85% പോളിങ്ങ് ; കൂട്ടിയും കിഴിച്ചും മുന്നണികൾ,   ഫലപ്രഖ്യാപനം നാളെ

> **Lead Summary:** **തലശ്ശേരി : ** ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവ് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമാധാനപരമായി നടന്നു. കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. 84.53% പോളിങ്ങാണ് രേഖപ്പെടുത്തിയത്.

## Article Content

**തലശ്ശേരി : ** ധർമ്മടം പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവ് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് സമാധാനപരമായി നടന്നു. കനത്ത സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു. 84.53% പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ആകെയുള്ള 1610 വോട്ടർമാരിൽ 1361 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 632 പേർ പുരുഷന്മാരും 729 സ്ത്രീകളുമാണ്.മീത്തലെ പീടികയിലുള്ള ധർമ്മടം ബേസിക് യു.പി.സ്കൂളിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിരുന്നു വോട്ടിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയത്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ബൂത്തിലും പരിസരങ്ങളിലും പോലീസ് ജാഗ്രത പാലിച്ചു. ധർമ്മടം ഗ്രാമ പഞ്ചായത്തിൽ നാളെ രാവിലെ 10ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടത്തും. എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർത്ഥിയായ കെ.കെ.ശശിന്ദ്രനായിരുന്നു പരീക്കടവിൻ്റെ വാർഡ് പ്രതിനിധി. ഇദ്ദേഹം മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.

എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ ബി.ഗീതമ്മയും യു.ഡി എഫിന് വേണ്ടി കോൺഗ്രസിലെ എം.സുരേഷും ബി.ജെ.പി യിലെ പി.പി. സിന്ധുവുമാണ് മത്സര രംഗത്തുണ്ടായത്. രണ്ട് സ്വതന്ത്രന്മാരും മത്സരിച്ചു.

ഗിതമ്മ സി.പി.എം.ലോക്കൽ കമ്മിറ്റി അംഗവും, ധർമ്മടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമാണ്. 1995-2000ത്തിൽ പഞ്ചായത്ത് അംഗമായിരുന്ന സുരേഷ് കോൺഗ്രസിൻ്റെ മണ്ഡലം സിക്രട്ടറി കൂടിയാണ്. ബി.ജെ.പിക്കും വാർഡിൽ  ചെറുതല്ലാത്ത പിന്തുണയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി 582 വോട്ട് നേടി വിജയിച്ച വാർഡാണിത്.. 375 വോട്ടുകളാണ് രണ്ടാംസ്ഥാനത്തെത്തിയ യു.ഡി എഫ് സ്ഥാനാർത്ഥി കെ.ചന്ദ്രൻ നേടിയത്. ബി.ജെ.പി.സ്ഥാനാർത്ഥി സുമോദ് മോഹന് 336 വോട്ടുകളാണ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138008/85-polling-in-dharmadam-parikadav-ward-by-election-up-and-down-fronts-result-announcement-tomorrow)