---
title: "തലശേരിയിൽ കഞ്ചാവും, എംഡിഎംഎ യുമെത്തിക്കുന്ന  സ്ഥിരം കുറ്റവാളി  പിടിയിൽ ; പ്രതിയെ എക്സൈസ് സംഘം പിടികൂടിയത് സാഹസീകമായി"
english_title: "A regular criminal who sells ganja and MDMA in Thalassery arrested The accused was apprehended by the Excise team"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138061/a-regular-criminal-who-sells-ganja-and-mdma-in-thalassery-arrested-the-accused-was-apprehended-by-the-excise-team"
published_at: "2023-08-11T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d595d92133e_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ കഞ്ചാവും, എംഡിഎംഎ യുമെത്തിക്കുന്ന  സ്ഥിരം കുറ്റവാളി  പിടിയിൽ ; പ്രതിയെ എക്സൈസ് സംഘം പിടികൂടിയത് സാഹസീകമായി

> **Lead Summary:** **തലശേരി:** തലശ്ശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി.സുധീറും, സംഘവും തലശ്ശേരി ഗവ.ആശുപത്രിക്കടുത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ പരിസരത്തു വച്ചാണ് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത് അറക്കലകത്ത് എ.ഖലീലിനെ പിടികൂടിയത്.

## Article Content

**തലശേരി:** തലശ്ശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി.സുധീറും, സംഘവും തലശ്ശേരി ഗവ.ആശുപത്രിക്കടുത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ പരിസരത്തു വച്ചാണ് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത് അറക്കലകത്ത് എ.ഖലീലിനെ പിടികൂടിയത്.

കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി മയക്കുമരുന്നു കേസുകളിൽ ശിക്ഷ അനുഭവിച്ച ആളാണ് ഖലീൽ. ഇയാൾ കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും, എംഡിഎംഎയും തലശ്ശേരിയിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ തലശ്ശേരി എക്സൈസ് സംഘം കുറെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. തലശ്ശേരി ഗവ: ആശുപത്രി പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്സൈസ് പാർട്ടി പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വി.കെ ഷിബു, സി.ഇ.ഒ മാരായ സി.പി രതീഷ്, കെ. ബൈജേഷ്, വി.കെ ഫൈസൽ , വനിത ഓഫീസർ പി.പി ഐശ്വര്യ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138061/a-regular-criminal-who-sells-ganja-and-mdma-in-thalassery-arrested-the-accused-was-apprehended-by-the-excise-team)