---
title: "#seminar |   തലശേരിയിൽ  നടക്കുന്ന  സെമിനാറിന്  ഐ എൻ  എല്ലുമായി ബന്ധമില്ലെന്ന് നേതൃത്വം"
english_title: "The seminar held in Thalassery has no connection with INL"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138337/the-seminar-held-in-thalassery-has-no-connection-with-inl"
published_at: "2023-08-12T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d70dc5e85b1_Untitled-1_copy.jpg"
keywords: []
---

# #seminar |   തലശേരിയിൽ  നടക്കുന്ന  സെമിനാറിന്  ഐ എൻ  എല്ലുമായി ബന്ധമില്ലെന്ന് നേതൃത്വം

> **Lead Summary:** **തലശ്ശേരി:** തലശ്ശേരിയിൽ ഇന്ന് ഒരുകൂട്ടം ആളുകൾ നടത്തുന്ന സെമിനാറിനു ഇന്ത്യൻ നാഷണൽ ലീഗുമായി യാതൊരു ബന്ധവുമില്ലെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി അറിയിച്ചു.

## Article Content

**തലശ്ശേരി:** തലശ്ശേരിയിൽ ഇന്ന് ഒരുകൂട്ടം ആളുകൾ നടത്തുന്ന സെമിനാറിനു ഇന്ത്യൻ നാഷണൽ ലീഗുമായി യാതൊരു ബന്ധവുമില്ലെന്ന് ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചെങ്ങളായി അറിയിച്ചു.

രണ്ടു വർഷം മുമ്പ് പാർട്ടിയിൽനിന്നും പുറത്താക്കിയ ചിലരും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലരും ചേർന്നു പാർട്ടിയുടെ പേരും കൊടിയും ഉപയോഗിച്ചു പൊതുജനങ്ങളെയും, എൽ ഡി എഫ് നേതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് സെമിനാർ നടത്തുന്നത്. ഇത് അറിഞ്ഞയുടനെ തലശ്ശേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

പോലീസ് അന്വേഷണത്തിൽ പരാതി സത്യമാണെന്നു മനസ്സിലാക്കുകയും സംഘാടകരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഐ എൻ എൽ എന്ന പേരിൽ നൽകിയ മൈക് പെർമിഷൻ റദ്ദാക്കുകയും ചെയ്തു. തുടർന്ന് നാഷണൽ ലേബർ ആൻഡ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ പെർമിഷനെടുത്തു പരിപാടി നടത്താനും, ഈ പരിപാടിയിൽ ഐ എൻ എല്ലി ന്റെ പേരോ കൊടിയോ ചിഹ്നമോ ഉപയോഗിക്കില്ലെന്ന് സംഘാടകർ രേഖാമൂലം സ്റ്റേഷനിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും ഹമീദ് ചെങ്ങളായി അറിയിച്ചു.

സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്യുന്ന ജനകീയ സെമിനാറിൽ ഡോ. കെ.ടി ജലീൽ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. എം എൽ എ മാരായ കെ.പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ.പി.ടി.എ റഹീം എം എൽ എ എന്നിവർ പങ്കെടുക്കും. എന്നാൽ ഐഎൻഎൽ എതിർത്തതോടെ പല നേതാക്കളും സെമിനാറിൽ എത്താനിടയില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138337/the-seminar-held-in-thalassery-has-no-connection-with-inl)