---
title: "#MalabarCancerCentre |     കോടിയേരി മലബാർ ക്യാൻസർ സെൻ്ററിൽ തീപ്പിടുത്തം"
english_title: "Fire broke out at Kodiyeri Malabar Cancer Centre"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/138665/fire-broke-out-at-kodiyeri-malabar-cancer-centre"
published_at: "2023-08-13T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8c048439f7_Untitled-4_copy.jpg"
keywords: []
---

# #MalabarCancerCentre |     കോടിയേരി മലബാർ ക്യാൻസർ സെൻ്ററിൽ തീപ്പിടുത്തം

> **Lead Summary:** **കോടിയേരി:** കോടിയേരി മലബാർ കാൻസർ സെൻറർ ന്യൂക്ലിയർ മെഡിസിൻ ഓഫീസ് മുറിയിൽ തീപിടിത്തം. കംപ്യൂട്ടറും മേശയും കത്തിനശിച്ചു. ചുമരിന് കേട് പറ്റി. ഒരു ലക്ഷം രൂപ യുടെ നഷ്ടം സംഭവിച്ചു.

## Article Content

**കോടിയേരി:** കോടിയേരി മലബാർ കാൻസർ സെൻറർ ന്യൂക്ലിയർ മെഡിസിൻ ഓഫീസ് മുറിയിൽ തീപിടിത്തം. കംപ്യൂട്ടറും മേശയും കത്തിനശിച്ചു. ചുമരിന് കേട് പറ്റി. ഒരു ലക്ഷം രൂപ യുടെ നഷ്ടം സംഭവിച്ചു.

തലശ്ശേരിയിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീ സർ ബി.ജോയ്, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപ്പിടിത്തത്തിന് കാരണം വൈദ്യുതി ഷോട്ട് സർക്യൂട്ടാണെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/138665/fire-broke-out-at-kodiyeri-malabar-cancer-centre)