---
title: "#MEMU    | ചെന്നൈ മലയാളികൾക്ക് തിരിച്ചടി ; കോയമ്പത്തൂർ - കണ്ണൂർ മെമുവിൻ്റെ സമയം മാറുന്നു"
english_title: "A #setback for the #Chennai #Malayalees  #Timings of #Coimbatore - Kannur #MEMU #change"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139116/a-setback-for-the-chennai-malayalees-timings-of-coimbatore-kannur-memu-change"
published_at: "2023-08-15T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db26eaaaf9b_WhatsApp_Image_2023-02-07_at_08.58.28.jpg"
keywords: []
---

# #MEMU    | ചെന്നൈ മലയാളികൾക്ക് തിരിച്ചടി ; കോയമ്പത്തൂർ - കണ്ണൂർ മെമുവിൻ്റെ സമയം മാറുന്നു

> **Lead Summary:** **കണ്ണൂർ: ** കോയമ്പ ത്തൂരിൽനിന്ന് കണ്ണൂരിലേക്കുള്ള മെമു എക്സ്പ്രസ് ഓഗസ്റ്റ് 18 മുതൽ അരമണിക്കൂർ നേരത്തേ പുറപ്പെടും. ചെന്നൈയിൽ നിന്നുള്ള കോവൈ എക്സ്പ്രസിന് കോയമ്പത്തൂരിലിറങ്ങി നാട്ടിലേ ക്കുപോകുന്നവർക്ക് ഈ സമയ മാറ്റം തിരിച്ചടിയാവും.

## Article Content

**കണ്ണൂർ: ** കോയമ്പ ത്തൂരിൽനിന്ന് കണ്ണൂരിലേക്കുള്ള മെമു എക്സ്പ്രസ് ഓഗസ്റ്റ് 18 മുതൽ അരമണിക്കൂർ നേരത്തേ പുറപ്പെടും. ചെന്നൈയിൽ നിന്നുള്ള കോവൈ എക്സ്പ്രസിന് കോയമ്പത്തൂരിലിറങ്ങി നാട്ടിലേ ക്കുപോകുന്നവർക്ക് ഈ സമയ മാറ്റം തിരിച്ചടിയാവും.

കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ഇപ്പോൾ ഉച്ചയ്ക്ക് 2.20-നാണ് മെമു പുറപ്പെടുന്നത്. വെള്ളിയാഴ്ച മുതൽ 1.50-ന് പുറപ്പെടുമെ ന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. രാത്രി 9.20-ന് എത്തിയിരുന്നവണ്ടി ഇനി 8.50- ന് കണ്ണൂരിലെത്തും. അറ്റകുറ്റപ്പ ണികൾക്കും മറ്റും സൗകര്യമൊ രുക്കാനാണ് ഈ മാറ്റം എന്നാണ് വിശദീകരണം. രാത്രിവണ്ടികളിൽ ടിക്കറ്റു കിട്ടാത്തതുകാരണം പകൽസമയം ചെന്നൈയിൽ നിന്ന് മലബാറിലേക്ക് പോകുന്ന യാത്രക്കാർ ക്കാണ് ഈ സമയമാറ്റം തിരിച്ചടിയാവുക.

ചെന്നൈയിൽനിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന കോവൈ എക്സ്പ്രസിനെയാണ് അവർ ഇതിന് ആശ്രയി ച്ചിരുന്നത്. ഉച്ചയ്ക്ക് 2.05-ന് കോവൈ എക്സ്പ്രസ് കോയമ്പത്തൂരെത്തും. അവിടെനിന്ന് കണ്ണൂർ മെമുവിൽ കയറിയാൽ നാട്ടിലെത്താം. സമയമാറ്റം വരുന്നതോടെ കോവൈ എക്സ്പ്രസ് കോയമ്പത്തൂരിൽ എത്തുന്നതിനു മുമ്പ് മെമു പുറപ്പെടും. ഓണ ത്തിരക്കിനിടയിൽത്തന്നെയാണ് ഈ മാറ്റം.

ഓണക്കാലത്ത് ചെന്നൈയിൽനിന്ന് മലബാറിലേ ക്കുള്ള വണ്ടികളിലെ റിസർവേഷൻ ആഴ്ചകൾക്കുമുമ്പുതന്നെ പൂർത്തിയായിരുന്നു. അതേസമയം, സമയമാറ്റം താത്കാലികമാണെന്നാണ് റെയിൽവേ പറയുന്നത്.

കൊങ്കൺ വഴിയുള്ള വണ്ടികളുടെ മൺസൂൺ സമയക്രമം അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾക്കായാണ് മാറ്റം. ഒക്ടോബറിൽ മൺസൂൺ സമയം മാറുന്നതോടെ കോയമ്പത്തൂർ-കണ്ണൂർ വണ്ടിയുടെ സമയം പഴയരീ യിലേക്ക് മാറുമെന്നാണ് വിശദീകരണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139116/a-setback-for-the-chennai-malayalees-timings-of-coimbatore-kannur-memu-change)