---
title: "#Robbery |   തലശേരി നഗരമധ്യത്തിൽ വീണ്ടും കവർച്ച ; നഗരസഭ  സി.ഡി.എസ്. അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ നിന്നും 9000 രൂപയും, 5000 രൂപയുടെ സിഗററ്റും കവർന്നു"
english_title: "#Robbery again in #Thalassery city #center #Municipality CDS Rs 9000 and #cigarettes worth Rs 5000 were stolen from a #member's# stationery shop."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139136/robbery-again-in-thalassery-city-center-municipality-cds-rs-9000-and-cigarettes-worth-rs-5000-were-stolen-from-a-members-stationery-shop"
published_at: "2023-08-15T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db3c40ec980_Untitled-2_copy.jpg"
keywords: []
---

# #Robbery |   തലശേരി നഗരമധ്യത്തിൽ വീണ്ടും കവർച്ച ; നഗരസഭ  സി.ഡി.എസ്. അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ നിന്നും 9000 രൂപയും, 5000 രൂപയുടെ സിഗററ്റും കവർന്നു

> **Lead Summary:** **തലശേരി: ** തലശേരി നഗരമധ്യത്തിൽ വീണ്ടും കവർച്ച ; നഗരസഭ സി.ഡി.എസ്. അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ നിന്നും 9000 രൂപയും, 5000 രൂപയുടെ സിഗററ്റും കവർന്നു തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് സൂപ്പർ ഷോപ്പിലാണ് മോഷണം നടന്നത്.

## Article Content

**തലശേരി: ** തലശേരി നഗരമധ്യത്തിൽ വീണ്ടും കവർച്ച ; നഗരസഭ സി.ഡി.എസ്. അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ നിന്നും 9000 രൂപയും, 5000 രൂപയുടെ സിഗററ്റും കവർന്നു തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് സൂപ്പർ ഷോപ്പിലാണ് മോഷണം നടന്നത്.

9000 രൂപയും, 5000 രൂപയുടെ സിഗരററ് കെട്ടുകളും, കുറെ നാണയങ്ങളുമാണ് നഷ്ടപ്പെട്ടത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഷാഹിനയുടെ പഴയ വീടിനോട് ചേർന്നുള്ളതാണ് കട. ഒന്നര വർഷം മുൻപാണ് സ്റ്റേഷനറി കട ആരംഭിച്ചത്. കടയ്ക് ഷട്ടറുണ്ട്. ഇതിന് കേടുപാടുകൾ വരുത്തിയിട്ടില്ല. വീടിൻ്റെ വാതിൽ താഴ് തകർത്ത് അകത്ത് കയറിയാണ് കടയിലെത്തി മോഷണം നടത്തിയത്.

സ്ഥാപനത്തിലുള്ള സി.സി.ടി.വി.ക്യാമറകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. പഴയ വീടിൻ്റെ തൊട്ടടുത്ത തറവാട്ട് വീട്ടിൽ താമസിക്കുന്ന ഷാഹിന രാവിലെ കട തുറക്കാനെത്തി യപ്പോഴാണ് മോഷണവിവരമറിയുന്നത്.  

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139136/robbery-again-in-thalassery-city-center-municipality-cds-rs-9000-and-cigarettes-worth-rs-5000-were-stolen-from-a-members-stationery-shop)