---
title: "#VTMurali  |  വർത്തമാനകാല സാഹചര്യത്തിൽ സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതിന് മാനവിക ജാഗ്രത  അനിവാര്യമാണെന്ന് പ്രമുഖ പിന്നണിഗായകൻ വി ടി മുരളി"
english_title: "#Prominent #playback #singer #VT Murali says that #humanitarian #vigilance is #necessary to# preserve #cultural #stability in the #current# situation."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139230/prominent-playback-singer-vt-murali-says-that-humanitarian-vigilance-is-necessary-to-preserve-cultural-stability-in-the-current-situation"
published_at: "2023-08-15T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db9b8d3aa1f_Untitled-3_copy.jpg"
keywords: []
---

# #VTMurali  |  വർത്തമാനകാല സാഹചര്യത്തിൽ സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതിന് മാനവിക ജാഗ്രത  അനിവാര്യമാണെന്ന് പ്രമുഖ പിന്നണിഗായകൻ വി ടി മുരളി

> **Lead Summary:** **തലശ്ശേരി: **വർത്തമാനകാല സാഹചര്യത്തിൽ സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതിന് മാനവിക ജാഗ്രത അനിവാര്യമാണെന്ന് പ്രമുഖ പിന്നണിഗായകൻ വി ടി മുരളി ; തലശ്ശേരി സൗഹൃദ വേദി സംഘടിപ്പിച്ച സംസ്കാരിക സായാഹ്നം ശ്രദ്ധേയമായി.

## Article Content

**തലശ്ശേരി: **വർത്തമാനകാല സാഹചര്യത്തിൽ സാംസ്കാരിക അസ്ഥിത്വം സംരക്ഷിക്കുന്നതിന് മാനവിക ജാഗ്രത അനിവാര്യമാണെന്ന് പ്രമുഖ പിന്നണിഗായകൻ വി ടി മുരളി ; തലശ്ശേരി സൗഹൃദ വേദി സംഘടിപ്പിച്ച സംസ്കാരിക സായാഹ്നം ശ്രദ്ധേയമായി.

മാനവീകതയിലൂന്നിയ ഇടപെടലുകളാണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത്. ജാഗ്രതയും, മാനവികതയുമുള്ള ഇടപെടലുകൾ സമൂഹത്തിൽ തിന്മയുടെ സാന്നിധ്യം കുറക്കുമെന്നും സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത്കൊണ്ട് വി.ടി മുരളി പറഞ്ഞു. അഡ്വ: ടിപി സാജിദ് അധ്യക്ഷത വഹിച്ചു. അഡ്വ: പി വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പിപി അബൂബക്കർ , കെ പി അബ്ദുൽ ഗഫൂർ , പിവി കുഞ്ഞബ്ദുള്ള, ഷെയ്ക്ക് മഹമൂദ് , കെഎസ്എ ലത്തീഫ്, അഡ്വ: ഷിഫാ റഹ്മാൻ , റിയാസ് നെച്ചോളി, ജാഫർ ചമ്പാട്, മുനീർ പാച്ചാക്കര, മജീദ് എടക്കാട് എന്നിവർ സംസാരിച്ചു.

പുഷ്പഗിരി സലാം, അഡ്വ: ഷിഫാ റഹ്മാൻ , കെ എസ് എ ലത്തീഫ്, കെ പി അബ്ദുൽ ഗഫൂർ , ബെൻസീറ , വി.ബി ഇസ്ഹാഖ് , ദേവ് ജൈഷ്ണു എന്നിവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , വിളയിൽ ഫസീല, സിനിമാ സംവിധായകൻ സിദ്ദീഖ് , ഇബ്രാഹിം ബേവിഞ്ച എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. എ കെ ഇബ്രാഹിം സ്വാഗതവും, യുവി അശ്രഫ് നന്ദിയും പറഞ്ഞു. മുൻ എംഎൽഎ എംസി ഖമറുദ്ദീൻ്റെ നേതൃത്വത്തിൽ നടന്ന ഇശൽ രാവ് സാംസ്കാരിക സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139230/prominent-playback-singer-vt-murali-says-that-humanitarian-vigilance-is-necessary-to-preserve-cultural-stability-in-the-current-situation)