---
title: "# Narendra Modi |  വിധികൾ പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനത്തിൽ  സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ;  കൈകൂപ്പി സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് "
english_title: "#Prime Minister Narendra Modi #congratulated the Supreme Court on its #decision to make #judgments in local languages 3Chief Justice D.Y.chandrachood"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139247/prime-minister-narendra-modi-congratulated-the-supreme-court-on-its-decision-to-make-judgments-in-local-languages-3chief-justice-dychandrachood"
published_at: "2023-08-15T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbab91e9a17_Untitled-3_copy.jpg"
keywords: []
---

# # Narendra Modi |  വിധികൾ പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനത്തിൽ  സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ;  കൈകൂപ്പി സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 

> **Lead Summary:** **** വിധികൾ പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനത്തിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കൈകൂപ്പി സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കോടതിവിധികൾ പ്രാദേശിക ഭാഷയിലും ലഭ്യമാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ വെച്ച് സംസാരിക്കവെയായിരുന്നു മോദി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിൽ നന്ദി അറിയിച്ചത്.

## Article Content

**** വിധികൾ പ്രാദേശിക ഭാഷയിലാക്കാനുള്ള തീരുമാനത്തിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കൈകൂപ്പി സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കോടതിവിധികൾ പ്രാദേശിക ഭാഷയിലും ലഭ്യമാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ വെച്ച് സംസാരിക്കവെയായിരുന്നു മോദി ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിൽ നന്ദി അറിയിച്ചത്.

പ്രധാനമന്ത്രിയുടെ വാക്കുകളെ കൈകൂപ്പി സ്വാഗതം ചെയ്യുന്ന ചീഫ് ജസ്റ്റിഡ് ഡി.വൈ.ചന്ദ്രചൂഡിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 90 മിനിറ്റ് നീളുന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗത്തിനിടെ പ്രാദേശിക ഭാഷകളുടെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് പറഞ്ഞ മോദി, സുപ്രീം കോടതി വിധികൾ മാതൃഭാഷകളിലും ലഭ്യമാക്കാനുള്ള നിർദേശത്തിന് നന്ദി അറിയിക്കുന്നുവെന്നും പ്രസംഗത്തിൽ പറഞ്ഞു. 9423 വിധികൾ സുപ്രീം കോടതി പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന. ഇതുവരെ സുപ്രീം കോടതിയുടെ 9423 വിധികൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദിയിലേക്ക് 8977 വിധികളും പരിഭാഷപ്പെടുത്തി. അധികം വൈകാതെ തന്നെ അസമീസ്, ബെംഗാളി, ഗാരോ, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു അടക്കമുള്ള ഭാഷകളിലേക്കും വ്യാപിപ്പിക്കും. രാജ്യത്തെ ജനങ്ങൾക്ക് എല്ലാ ഭാഷകളിലും വിധികൾ ലഭ്യമാക്കുക എന്നതാണ് ഇതിന് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139247/prime-minister-narendra-modi-congratulated-the-supreme-court-on-its-decision-to-make-judgments-in-local-languages-3chief-justice-dychandrachood)