---
title: "#Onakit|   ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം ; ലഭിക്കുക 5.84 ലക്ഷം പേർക്ക്"
english_title: "#Onakit is for #yellow #card only 5.84 lakh #people will #receive"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139390/onakit-is-for-yellow-card-only-584-lakh-people-will-receive"
published_at: "2023-08-16T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc8f61265ff_Untitled-4_copy.jpg"
keywords: []
---

# #Onakit|   ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം ; ലഭിക്കുക 5.84 ലക്ഷം പേർക്ക്

> **Lead Summary:** **കണ്ണൂർ : ** ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം , ലഭിക്കുക 5.84 ലക്ഷം പേർക്ക് .ഈ വർഷം ഓണത്തിന് മുൻ​ഗണനാ വിഭാ​ഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ : ** ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം , ലഭിക്കുക 5.84 ലക്ഷം പേർക്ക് .ഈ വർഷം ഓണത്തിന് മുൻ​ഗണനാ വിഭാ​ഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

5.84 ലക്ഷം കാർഡ് ഉടമകൾക്ക് ​ഗുണം ചെയ്യും. മുൻ വർഷങ്ങളിൽ എല്ലാ വിഭാ​ഗക്കാർക്കും സൗജന്യ കിറ്റ് നൽകിയിരുന്നു. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും കിറ്റ് നൽകും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139390/onakit-is-for-yellow-card-only-584-lakh-people-will-receive)