---
title: "#KSRTC    | കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം ; ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി, സർക്കാർ വെട്ടിൽ "
english_title: "#Full #salary #should be paid before #Onam in# KSRTC #High Court,# Government says no one will be# allowed to go #hungry"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139417/full-salary-should-be-paid-before-onam-in-ksrtc-high-court-government-says-no-one-will-be-allowed-to-go-hungry"
published_at: "2023-08-16T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca6e8c93f4_Untitled-2_copy.jpg"
keywords: []
---

# #KSRTC    | കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം ; ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി, സർക്കാർ വെട്ടിൽ 

> **Lead Summary:** **കണ്ണൂർ : ** കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം ,ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

## Article Content

**കണ്ണൂർ : ** കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം ,ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ  ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്ന് കോടതി പറഞ്ഞു.

130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139417/full-salary-should-be-paid-before-onam-in-ksrtc-high-court-government-says-no-one-will-be-allowed-to-go-hungry)