---
title: "മാഹി ജനശബ്ദം ആദരവും, ഓണക്കിറ്റ് വിതരണവും നടത്തി"
english_title: "Mahi Janasabdam paid homage and distributed Onakit"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139444/mahi-janasabdam-paid-homage-and-distributed-onakit"
published_at: "2023-08-16T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മാഹി ജനശബ്ദം ആദരവും, ഓണക്കിറ്റ് വിതരണവും നടത്തി

> **Lead Summary:** **മാഹി:** മാഹി ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീരസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീ നാരായണ ബി.എഡ്.കോളജിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് ചാലക്കര പുരുഷു വിൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**മാഹി:** മാഹി ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീരസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീ നാരായണ ബി.എഡ്.കോളജിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് ചാലക്കര പുരുഷു വിൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എം.പി.ശിവദാസ്, ചുവാർ കൃഷ്ണൻ, എ.വി.യൂസഫ്, ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട് സംസാരിച്ചു. വിശിഷ്ട വ്യക്തിത്വങ്ങളെ 'കർമ്മ ശ്രേഷ്ഠ ' പുരസ്ക്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.

അഡ്വ: പി.പി.രാധാകൃഷ്ണൻ (അഭിഭാഷകൻ) എൻ.ഉണ്ണി മാസ്റ്റർ (കർഷകൻ) പി.ഗംഗാധരൻ മാസ്റ്റർ ( സാഹിത്യം ) എ.ബാലൻ (മാധ്യമം) കെ.പി.കുമാരൻ (ചെറുകിട വ്യാപാരം) സിസ്റ്റർ സി. രേഷ്മ (ആരോഗ്യം) എന്നിവരെയാണ് ആദരിച്ചത്. ഓണക്കിറ്റുകളും വിതരണം ചെയ്തു. ദാസൻ കാണി സ്വാഗതവും, ഇ.കെ.റഫീഖ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139444/mahi-janasabdam-paid-homage-and-distributed-onakit)