---
title: "#election   |   ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി തലശേരിയിലെ  സി.ഒ.ടി നസീറിൻ്റെ ഉമ്മ നൽകും"
english_title: "The #mother of# COT Naseer of #Thalassery will give the #money to #OommenChandy in the #election."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139574/the-mother-of-cot-naseer-of-thalassery-will-give-the-money-to-oommenchandy-in-the-election"
published_at: "2023-08-17T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddb1ce07a3e_Untitled-2_copy.jpg"
keywords: []
---

# #election   |   ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി തലശേരിയിലെ  സി.ഒ.ടി നസീറിൻ്റെ ഉമ്മ നൽകും

> **Lead Summary:** **തലശേരി: ** പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും.

## Article Content

**തലശേരി: ** പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുക. ഇതിനായി ഇവർ പാമ്പാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139574/the-mother-of-cot-naseer-of-thalassery-will-give-the-money-to-oommenchandy-in-the-election)