---
title: "#kannurjail  |  കണ്ണൂർ ജയിലിൽ സഹ തടവുകാർ 'തമ്മിൽ അക്രമം ; പോക്സോ 'കേസ് പ്രതിക്ക് പല്ലുകൾ നഷ്ടമായി"
english_title: "#'Violence #between# fellow inmates' in# Kannur Jail,#POCSO #'Case #Accused Loses #Teeth"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139859/violence-between-fellow-inmates-in-kannur-jailpocso-case-accused-loses-teeth"
published_at: "2023-08-18T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64defd440f533_Untitled-1_copy.jpg"
keywords: []
---

# #kannurjail  |  കണ്ണൂർ ജയിലിൽ സഹ തടവുകാർ 'തമ്മിൽ അക്രമം ; പോക്സോ 'കേസ് പ്രതിക്ക് പല്ലുകൾ നഷ്ടമായി

> **Lead Summary:** **കണ്ണൂർ:** സ്പെഷ്യൽ സബ് ജയിലിൽ തടവുകാരൻ സഹ തടവുകാരനെ ഭക്ഷണപാത്രം കൊണ്ട് അടിച്ച് പല്ലുകൾ കൊഴിച്ചു. ഡി ബ്ലോക്കിൽ റിമാണ്ടിൽ കഴിയുന്ന മലപ്പുറം അരിമ്പ്ര സ്വദേശി തെങ്ങുകണ്ടി ഹൗസിൽ അബൂബക്കറി ന്റെ മുൻവരിയിലെ രണ്ട് പല്ലുകളാണ് രാത്രി സഹതടവുകാരൻ അക്രമിച്ചുകൊഴിച്ചത്.

## Article Content

**കണ്ണൂർ:** സ്പെഷ്യൽ സബ് ജയിലിൽ തടവുകാരൻ സഹ തടവുകാരനെ ഭക്ഷണപാത്രം കൊണ്ട് അടിച്ച് പല്ലുകൾ കൊഴിച്ചു. ഡി ബ്ലോക്കിൽ റിമാണ്ടിൽ കഴിയുന്ന മലപ്പുറം അരിമ്പ്ര സ്വദേശി തെങ്ങുകണ്ടി ഹൗസിൽ അബൂബക്കറി ന്റെ മുൻവരിയിലെ രണ്ട് പല്ലുകളാണ് രാത്രി സഹതടവുകാരൻ അക്രമിച്ചുകൊഴിച്ചത്.

മലപ്പുറം സ്വദേശിയായ അർഷാദ് എന്നയാളാണ് അക്രമിച്ചത്. പോക്സോ കേസിൽ പ്രതിയായ അബൂബക്ക റിനെയും അടിപിടിക്കേസിൽ പ്രതിയായ അർഷാദിനെയും നേരത്തെ മഞ്ചേരി ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയതായിരുന്നു.

രാത്രി ഒമ്പത് മണിയോടെയാണ് അക്രമം നടന്നത്. ഭക്ഷണം കഴിച്ചശേഷം പ്ലേറ്റ് കഴുകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അബൂബക്കറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139859/violence-between-fellow-inmates-in-kannur-jailpocso-case-accused-loses-teeth)