---
title: "#Inspection |   കണ്ണൂരിൽ സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ  വകുപ്പിൻ്റെ പരിശോധന ; ദുർഗന്ധം വമിക്കുന്ന  തന്തൂരി ചിക്കൻ, കരി ഓയിൽ പോലുള്ള വെളിച്ചെണ്ണ  എന്നിവ പിടികൂടി "
english_title: "#Inspection of #food safety #department #focused on #star #hotels in #Kannur ,#Smelly #tandoori chicken,# coconut oil #like curry oil #caught, #fine 2000 only"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/139947/inspection-of-food-safety-department-focused-on-star-hotels-in-kannur-smelly-tandoori-chicken-coconut-oil-like-curry-oil-caught-fine-2000-only"
published_at: "2023-08-18T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df32c1bda76_Untitled-2_copy.jpg"
keywords: []
---

# #Inspection |   കണ്ണൂരിൽ സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ  വകുപ്പിൻ്റെ പരിശോധന ; ദുർഗന്ധം വമിക്കുന്ന  തന്തൂരി ചിക്കൻ, കരി ഓയിൽ പോലുള്ള വെളിച്ചെണ്ണ  എന്നിവ പിടികൂടി 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. ദുർഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും കരിഓയിൽ പോലുള്ള വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്ത വയിൽ ഉൾപ്പെടും.

## Article Content

**കണ്ണൂർ:** കണ്ണൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടികൂടി. ദുർഗന്ധം വമിക്കുന്ന തരത്തിലുള്ള തന്തൂരി ചിക്കനും കരിഓയിൽ പോലുള്ള വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്ത വയിൽ ഉൾപ്പെടും.

സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർ കഫേ മൈസൂൺ, ബിനാലെ ഇന്റർ നാഷണൽ, ഹോട്ട് പോട്ട് ഫുഡ് ബേ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കു ന്നത്.

വലിയ തുക നൽകി ആളുകൾ ഭക്ഷണം കഴി ക്കുന്ന സ്റ്റാർ ഹോട്ടലുക ളിലാണ് ഇത്തര ത്തിൽ ദുർഗന്ധം വമിക്കുന്നതരത്തിൽ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. ഇത്തരക്കാർക്ക് കുറഞ്ഞ പിഴ മാത്രം നൽകി എളുപ്പത്തിൽ ഊരിപോകാൻ സാധിക്കുമെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തിൽ ഈടാൻ സാധിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/139947/inspection-of-food-safety-department-focused-on-star-hotels-in-kannur-smelly-tandoori-chicken-coconut-oil-like-curry-oil-caught-fine-2000-only)