---
title: "#Onam gift   | കേരളത്തിന് കേന്ദ്രത്തിന്‍റെ ഓണസമ്മാനം ; യാത്രാക്ലേശം പരിഹരിക്കാൻ  രണ്ട് പുതിയ ട്രെയിനുകൾ കൂടി "
english_title: "#Center's #Onam gift to# Kerala# Two #more new #trains to# solve# travel woes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140022/centers-onam-gift-to-kerala-two-more-new-trains-to-solve-travel-woes"
published_at: "2023-08-18T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df72750d595_Untitled-2_copy.jpg"
keywords: []
---

# #Onam gift   | കേരളത്തിന് കേന്ദ്രത്തിന്‍റെ ഓണസമ്മാനം ; യാത്രാക്ലേശം പരിഹരിക്കാൻ  രണ്ട് പുതിയ ട്രെയിനുകൾ കൂടി 

> **Lead Summary:** **കണ്ണൂർ : ** ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി റെയിൽവേ കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി.

## Article Content

**കണ്ണൂർ : ** ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി റെയിൽവേ കേരളത്തിലേക്ക് രണ്ട് പുതിയ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. എറണാകുളം - വേളാങ്കണ്ണി ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമായി സ്ഥിരപ്പെടുത്തി.

കൊല്ലം തിരുപ്പതി ട്രെയിനും ആഴ്ചയിൽ രണ്ടു ദിവസത്തേക്ക് അനുവദിച്ചിട്ടുണ്ട്. പാലരുവി തിരുനെൽവേലിയിൽ നിന്ന് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിച്ചതായും എംപി അറിയിച്ചു.

അതേസമയം, എന്നുമുതൽ ട്രെയിനുകൾ സ്ഥിരമായി ഓടുമെന്ന് ദക്ഷിണ റെയിൽവേ തീരുമാനിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140022/centers-onam-gift-to-kerala-two-more-new-trains-to-solve-travel-woes)