---
title: "#thaliparamba   |   തളിപ്പറമ്പിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി"
english_title: "Complaint of attempted abduction of a 13-year-old boy in Taliparamba "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140423/complaint-of-attempted-abduction-of-a-13-year-old-boy-in-taliparamba"
published_at: "2023-08-20T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e19f58a6b3e_Untitled-2_copy.jpg"
keywords: []
---

# #thaliparamba   |   തളിപ്പറമ്പിൽ 13 വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **പതിമൂന്ന് വയസുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: **പതിമൂന്ന് വയസുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദനമേറ്റ നിലയില്‍ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ  വൈകുന്നേരം മൂന്ന് മണിക്ക് ബദരിയാ നഗറിലായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനിലയിലായതിനാല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സി.സി ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140423/complaint-of-attempted-abduction-of-a-13-year-old-boy-in-taliparamba)