---
title: "#POCSO |   പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി  മരിച്ചു"
english_title: "The #accused #hanged# himself after #slashing the# POCSO #case #victim"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140443/the-accused-hanged-himself-after-slashing-the-pocso-case-victim"
published_at: "2023-08-20T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b7e4e6408_Untitled-4_copy.jpg"
keywords: []
---

# #POCSO |   പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി  മരിച്ചു

> **Lead Summary:** **കണ്ണൂർ : ** ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ സഹോദരനാണ് ജീവനൊടുക്കിയത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ : ** ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ സഹോദരനാണ് ജീവനൊടുക്കിയത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പ്രതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് അച്ഛന്‍റെ സഹോദരനെതിരെ പെൺകുട്ടി പോക്സോ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140443/the-accused-hanged-himself-after-slashing-the-pocso-case-victim)