---
title: "# festival  |   ഗണപതിയെ വിമർശിച്ച സ്പീക്കർ എ.എൻ ഷംസീറിൻ്റെ  തട്ടകമായ തലശ്ശേരിയെ ഇളക്കിമറിച്ച് ഗണേശോത്സവഘോഷയാത്ര"
english_title: "Ganesha festival procession rocked Thalassery, the home of Speaker AN Shamseer, who criticized Lord Ganesha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140705/ganesha-festival-procession-rocked-thalassery-the-home-of-speaker-an-shamseer-who-criticized-lord-ganesha"
published_at: "2023-08-21T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e30ef8b7e96_Untitled-2_copy.jpg"
keywords: []
---

# # festival  |   ഗണപതിയെ വിമർശിച്ച സ്പീക്കർ എ.എൻ ഷംസീറിൻ്റെ  തട്ടകമായ തലശ്ശേരിയെ ഇളക്കിമറിച്ച് ഗണേശോത്സവഘോഷയാത്ര

> **Lead Summary:** ** തലശേരി: ** ഗണപതിയെ വിമർശിച്ച സ്പീക്കർ എ.എൻ ഷംസീറിൻ്റെ തട്ടകമായ തലശ്ശേരിയെ ഇളക്കിമറിച്ച് ഗണേശോത്സവഘോഷയാത്ര വൈകീട്ട് 7 മണിയോടെയാണ് മണ്ഡലത്തിലെ 17 കേന്ദ്രങ്ങളിൽ നിന്നും ഗണേശോത്സവ ഘോഷയാത്ര തലശേരി നഗരത്തിൽ എത്തിയത്.

## Article Content

** തലശേരി: ** ഗണപതിയെ വിമർശിച്ച സ്പീക്കർ എ.എൻ ഷംസീറിൻ്റെ തട്ടകമായ തലശ്ശേരിയെ ഇളക്കിമറിച്ച് ഗണേശോത്സവഘോഷയാത്ര വൈകീട്ട് 7 മണിയോടെയാണ് മണ്ഡലത്തിലെ 17 കേന്ദ്രങ്ങളിൽ നിന്നും ഗണേശോത്സവ ഘോഷയാത്ര തലശേരി നഗരത്തിൽ എത്തിയത്.

സംഗമം ജംഗ്ഷനിൽ സംഗമിച്ച് മാഹാഘോഷയാത്രയായാണ് നീങ്ങിയത്. തുടർന്ന് വിഗ്രഹങ്ങൾ തലായി കടപ്പുറത്ത് നിമഞ്ജനം ചെയ്തു. ഘോഷയാത്ര കടന്നു പോയ ഇരുഭാഗങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്.

തലശ്ശേരി ഇതുവരെ കാണാത്ത ജനത്തിരക്കാണ് ഘോഷയാത്രയിൽ കണ്ടത്. പോലീസ് സുരക്ഷയും ശക്തമാക്കിയിരുന്നു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140705/ganesha-festival-procession-rocked-thalassery-the-home-of-speaker-an-shamseer-who-criticized-lord-ganesha)