---
title: "#Akshaya centers |   അക്ഷയ കേന്ദ്രങ്ങളിൽ നിരക്ക്  വർധിക്കും"
english_title: "The #rate will #increase in #Akshaya #centers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/140950/the-rate-will-increase-in-akshaya-centers"
published_at: "2023-08-22T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4468a5d1a8_Untitled-5_copy.jpg"
keywords: []
---

# #Akshaya centers |   അക്ഷയ കേന്ദ്രങ്ങളിൽ നിരക്ക്  വർധിക്കും

> **Lead Summary:** **കണ്ണൂർ : ** സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ നിരക്കുകള്‍ കൂട്ടും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നാണ് വിവരം.

## Article Content

**കണ്ണൂർ : ** സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങള്‍ നിരക്കുകള്‍ കൂട്ടും. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നാണ് വിവരം.

ഇതുസംബന്ധിച്ച്‌ പഠിച്ച്‌ റിപോര്‍ട്ട് നല്‍കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി. അഞ്ച് വര്‍ഷം മുന്‍പാണ് നിലവിലെ നിരക്കുകള്‍ നിശ്ചയിച്ചത്.

ഇതില്‍ 50% വര്‍ധന വേണമെന്ന് അക്ഷയ ഡയറക്ടറേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പഠനം ആവശ്യമുണ്ടെന്ന കാരണത്തില്‍ ഈ റിപ്പോർട്ട് സര്‍ക്കാര്‍ തള്ളിയിരുന്നു. അതിനിടെ സ്വന്തമായി ഫീസ് വര്‍ധിപ്പിച്ച ചില സംരംഭകര്‍ അടുത്തിടെ നടന്ന വിജിലന്‍സ് പരിശോധനയില്‍ പിടിയിലാകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/140950/the-rate-will-increase-in-akshaya-centers)