---
title: "#BeachFest  |   ജെസിഐ ടെലിച്ചെറി ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കും ; ഫെസ്റ്റ് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ ധർമടം ബീച്ച് പാർക്കിൽ"
english_title: "#JCI #Telecherry will## organize Beach Fest #under the #auspices of #Golden #Dreams,#Fest August 25 to #September 3 at #Dharmadam #Beach Park"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141018/jci-telecherry-will-organize-beach-fest-under-the-auspices-of-golden-dreamsfest-august-25-to-september-3-at-dharmadam-beach-park"
published_at: "2023-08-22T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e474ffe2a4f_Untitled-2_copy.jpg"
keywords: []
---

# #BeachFest  |   ജെസിഐ ടെലിച്ചെറി ഗോൾഡൻ ഡ്രീംസിന്റെ ആഭിമുഖ്യത്തിൽ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കും ; ഫെസ്റ്റ് ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ ധർമടം ബീച്ച് പാർക്കിൽ

> **Lead Summary:** **തലശേരി: **ഈ ഓണമധിക്കാലം കുടുംബസമേതം ഉൽസവമാക്കാൻ പറ്റുന്ന രീതിയിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആ സ്വദിക്കാൻ പറ്റുന്ന വിവിധ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായുണ്ട്.

## Article Content

**തലശേരി: **ഈ ഓണമധിക്കാലം കുടുംബസമേതം ഉൽസവമാക്കാൻ പറ്റുന്ന രീതിയിലാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആ സ്വദിക്കാൻ പറ്റുന്ന വിവിധ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായുണ്ട്.

ഫ്ലവർ ഷോ, അമ്യൂസ്മെന്റ്, ഫുഡ് കോർട്ട് ഗെയിംസ് സ്റ്റേജ് ഷോ തുടങ്ങിയവയും വിവിധ സാംസ്കാരിക സദസ്സുകളും വ്യത്യസ്ത മത്സരങ്ങളും നഗരിയിൽ നടക്കുമെന്നും സംഘാടകർ പറഞ്ഞു.

ആഗസ്റ്റ് 25ന് സജ്ല സലിം നയിക്കുന്ന ഗാനമേള, 26ന് തൻസിർ കൂത്തുപറമ്പ് നയിക്കുന്ന ഇശൽ നിലാവ്, 27ന് ഡാൻസ് ഡാൻസ് & ഗാനമേള, 28ന് ഓൾഡ് ഈസ് ഗോൾഡ് ഗാനമേള, 29ന് നൃത്ത സംഗീത നിശ, 30ന് ആബിദ് കണ്ണൂർ നയിക്കുന്ന ഇശൽ നെറ്റ് 31ന് പട്ടുറുമാൽ ഫെയിം സീന രമേഷ് നയിക്കുന്ന ഗാനവിരുന്ന്, സപ്തംബർ ഒന്നിന് ഒപ്പന, സൂഫി ഡാൻസ്, അറബിക് ഡാൻസ് 2ന് അഷ്കർ കലാ ഭവൻ & ടീം ഒരുക്കുന്ന മാജിക് ഡാൻസ് 3ന് മുടിയൻ നയിക്കുന്ന ഡി.ജെ നൈറ്റ് എന്നീ കലാ പരിപാടികളും ഫെസ്റ്റ് നഗരിയിൽ നടക്കും. വാർത്താസമ്മേളനത്തിൽ ജെസിഐ ടെലിച്ചറി ഗോൾഡൻ ഡ്രീംസ്‌ പ്രസിഡന്റ് പി രത്നേഷ്, ജനറൽ കൺവീനർ വി ബഷീർ, വൈസ് പ്രസിഡന്റ് എം.എൻ സുജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141018/jci-telecherry-will-organize-beach-fest-under-the-auspices-of-golden-dreamsfest-august-25-to-september-3-at-dharmadam-beach-park)