---
title: "#paidparking |  എതിർപ്പുകൾക്കിടെ തലശേരി ജൂബിലി ഷോപ്പിംഗിന് മുന്നിൽ ആശുപത്രി റോഡിൽ  ബുധനാഴ്ച മുതൽ പേ പാർക്കിംഗ് സംവിധാനവുമായി നഗരസഭ."
english_title: "#Amid objections, the #Municipal #Corporation has# introduced a #paid parking #system on #Hospital# Road in front of #Thalassery #Jubilee #Shopping from #Wednesday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141088/amid-objections-the-municipal-corporation-has-introduced-a-paid-parking-system-on-hospital-road-in-front-of-thalassery-jubilee-shopping-from-wednesday"
published_at: "2023-08-22T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4c1f522b39_Untitled-2_copy.jpg"
keywords: []
---

# #paidparking |  എതിർപ്പുകൾക്കിടെ തലശേരി ജൂബിലി ഷോപ്പിംഗിന് മുന്നിൽ ആശുപത്രി റോഡിൽ  ബുധനാഴ്ച മുതൽ പേ പാർക്കിംഗ് സംവിധാനവുമായി നഗരസഭ.

> **Lead Summary:** **തലശ്ശേരി:** കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിട്ട് കടന്നു കളയുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി തീരുമാനത്തിന് പിന്നിലുണ്ട്.

## Article Content

**തലശ്ശേരി:** കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിട്ട് കടന്നു കളയുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി തീരുമാനത്തിന് പിന്നിലുണ്ട്.

എന്നാൽ നഗരം ഓണാഘോഷത്തിരക്കിലമരുമ്പോൾ പേ പാർക്കിംഗ് സംവിധാനം എത്രമാത്രം കാര്യക്ഷമമാകും എന്ന് കണ്ടറിയേണ്ടി വരും. തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ ആശുപത്രി റോഡിലാണ് നഗരസഭ ബുധനാഴ്ച മുതൽ പേ പാർക്കിOഗ് സംവിധാനം ഏർപ്പെടുത്തുന്നത്.

കുടുംബ ശ്രീയെയാണ് ചുമതല ഏൽപിക്കുന്നത്. 18 മീറ്റർ വീതിയുള്ള റോഡാണിത്'. 6 മീറ്റർ വാഹനങ്ങൾ കടന്നുപോകുനുള്ള സൗകര്യo ഒഴിച്ച് ബാക്കി സ്ഥലത്താണ് പുതിയ സംവിധാനം വരുന്നത്.

ഇതിന്റെ ഭാഗമായി റോഡിൽ മാർക്ക് ചെയ്തിട്ടുണ്ട്. നിലവിൽ ഈ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. എന്നാൽ ഒരു നിയന്ത്രണവും ഇല്ലാത്തെ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. .

കൂടാതെ പലപ്പോഴും രാവിലെ നിർത്തിയിടുന്ന വാഹനങ്ങൾ വൈകിട്ടാണ് എടുക്കുന്നത്. പേ പാർക്കിംഗ് വരുന്നതോടെ വാഹനം നിർത്തിയിടുന്നവർ ഇനി ഒരു നിശ്ചിത തുക നൽകേണ്ടി വരും. അതേസമയം 'പേ പാർക്കി Oഗ് സംവിധാനം ഏർപ്പടുത്തുന്നതിൽ ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തുണ്ട്. എന്നാൽ വ്യാപാരികൾക്കിടയിൽ ഈ കാര്യത്തിൽ ഭിന്നാഭിപ്രായമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141088/amid-objections-the-municipal-corporation-has-introduced-a-paid-parking-system-on-hospital-road-in-front-of-thalassery-jubilee-shopping-from-wednesday)