---
title: "#Smuggling  |   ഹവാലക്കടത്ത്, തട്ടിക്കൊണ്ടുപോകൽ ; തലശേരിയിൽ ഏഴുപേർ കസ്റ്റഡിയിൽ"
english_title: "#Smuggling, #Kidnapping,#Seven #people in #custody in #Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141156/smuggling-kidnappingseven-people-in-custody-in-thalassery"
published_at: "2023-08-23T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e56b5905c1e_Untitled-1_copy.jpg"
keywords: []
---

# #Smuggling  |   ഹവാലക്കടത്ത്, തട്ടിക്കൊണ്ടുപോകൽ ; തലശേരിയിൽ ഏഴുപേർ കസ്റ്റഡിയിൽ

> **Lead Summary:** ** തലശേരി:** ഹവാല പണം തട്ടിയെടുത്തുവെന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയിൽ പാർപ്പിക്കുകയും വീട്ടിൽ അതിക്ര മിച്ചുകയറി പരിശോധന നടത്തുകയും ചെയ്ത കേസിൽ ഏഴുപേരെ തലശേരി ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

** തലശേരി:** ഹവാല പണം തട്ടിയെടുത്തുവെന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയിൽ പാർപ്പിക്കുകയും വീട്ടിൽ അതിക്ര മിച്ചുകയറി പരിശോധന നടത്തുകയും ചെയ്ത കേസിൽ ഏഴുപേരെ തലശേരി ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

തലശേരി, ഗോപാൽപേട്ട, മുഴപ്പിലങ്ങാട്, മാക്കുനി സ്വദേശികളാണ് കസ്റ്റഡിയിലുള്ള ത്. ഗോപാൽപേട്ടയിലെ ധീരജിനെ തട്ടിക്കൊണ്ടുപോയെന്ന കേസി ലാണ് ഇവർ പിടിയിലായത്. ദിമിത്രോവ്, ലയേഷ്, ഷക്കീൽ, ജിജോ, നസീം, ഫർഹാൻ, നോയൽ എന്നിവരാണ് കസ്റ്റഡി യിലുള്ളതെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തലശേരി ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141156/smuggling-kidnappingseven-people-in-custody-in-thalassery)