---
title: "#Bannedplastic|    തലശേരിയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സുലഭം ;  വ്യാപാര സ്ഥാപനത്തിന് 10,000 രൂപ പിഴ"
english_title: "#Banned #plastic# products# available in #Thalassery,A fine of Rs 10,000 for the# business #establishment"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141316/banned-plastic-products-available-in-thalasserya-fine-of-rs-10000-for-the-business-establishment"
published_at: "2023-08-23T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e600b56fa57_Untitled-1_copy.jpg"
keywords: []
---

# #Bannedplastic|    തലശേരിയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സുലഭം ;  വ്യാപാര സ്ഥാപനത്തിന് 10,000 രൂപ പിഴ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപമുളള മലബാർ ട്രേയ്ഡേഴ്സിൽ നിന്നും ഒറ്റത്തവണ നിരോധിത വസ്തുക്കളുടെ വൻ ശേഖരം ജില്ലാ എൻഫോഴ്സ്മെന്റ് പിടികൂടി. വിൽപന യോഗ്യമായ ഉൽപന്നങ്ങൾ മാത്രം പുറത്ത് പ്രദർശിപ്പിച്ചിരുന്ന കടയുടെ ഗോഡൗണിൽ നിറയെ നിരോധിത വസ്തുക്കളുടെ ശേഖരമായിരുന്നു.

## Article Content

**തലശ്ശേരി: **തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപമുളള മലബാർ ട്രേയ്ഡേഴ്സിൽ നിന്നും ഒറ്റത്തവണ നിരോധിത വസ്തുക്കളുടെ വൻ ശേഖരം ജില്ലാ എൻഫോഴ്സ്മെന്റ് പിടികൂടി. വിൽപന യോഗ്യമായ ഉൽപന്നങ്ങൾ മാത്രം പുറത്ത് പ്രദർശിപ്പിച്ചിരുന്ന കടയുടെ ഗോഡൗണിൽ നിറയെ നിരോധിത വസ്തുക്കളുടെ ശേഖരമായിരുന്നു.

സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നും 9 കിലോ തെർമോകോൾ പ്ലേറ്റുകൾ , 56 കിലോ പ്ളാസ്റ്റിക്ക് ഗ്ലാസുകൾ, 125 കിലോ പ്ളാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ ,6 കിലോ പ്ളാസ്റ്റിക് സ്പൂൺ ,66 കിലോ ഗാർബേജ് ബാഗ് എന്നിവയാണ് പിടിച്ചെടുത്തത്.

സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത നിരോധിത ഉൽപന്നങ്ങൾ നഗരസഭാ ആരോഗ്യവിഭാഗം കണ്ടിക്കൽ മിനി എം സി എഫിൽ എത്തിച്ച് നശിപ്പിച്ചു. പരിശോധനയ്ക്ക് സ്ക്വാഡ് ലീഡർ സുധീഷ് ഇ പി , എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ , അൻസാർ, ക്ലീൻ സിറ്റി മാനേജർ രാജീവ് ഇ കെ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ കുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഷ്റഫ് ടി ഖാദർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141316/banned-plastic-products-available-in-thalasserya-fine-of-rs-10000-for-the-business-establishment)