---
title: "#kannur|  ഗൾഫിൽ നിന്നും ഭാര്യക്കായി കൊടുത്തയച്ച 15 പവനും, ഐഫോണും കവർന്നു ; കണ്ണൂരിൽ യുവാവിൻ്റെ പരാതിയിൽ  സുഹൃത്തുക്കൾക്കെതിരെ കേസ്"
english_title: "15 #Pawan sent to his #wife from the #Gulf and an #iPhone were #stolen,In #Kannur, a# case was filed against #friends on the #complaint of a #young man"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141428/15-pawan-sent-to-his-wife-from-the-gulf-and-an-iphone-were-stolenin-kannur-a-case-was-filed-against-friends-on-the-complaint-of-a-young-man"
published_at: "2023-08-24T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6e3e80a33f_download_(6).jpg"
keywords: []
---

# #kannur|  ഗൾഫിൽ നിന്നും ഭാര്യക്കായി കൊടുത്തയച്ച 15 പവനും, ഐഫോണും കവർന്നു ; കണ്ണൂരിൽ യുവാവിൻ്റെ പരാതിയിൽ  സുഹൃത്തുക്കൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ : ** പ്രവാസിയുടെ 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും തട്ടിയെടുത്ത യുവാവിനും സുഹൃത്തിനുമെതിരെ വഞ്ചനാകു റ്റത്തിന് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന കണ്ണാടിപ്പറമ്പ് സ്വദേശി കടവിന്റെവിട ഹൗസിൽ മുഹമ്മദ് ജാബിറിന്റെ പരാതിയിലാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന കണ്ണാടിപറമ്പ് സ്വദേശി സുധീഷ്, ബന്ധുവും സഹായിയുമായ ശരത് എന്നിവർ ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ : ** പ്രവാസിയുടെ 15 പവന്റെ ആഭരണങ്ങളും രണ്ട് ഐഫോണും തട്ടിയെടുത്ത യുവാവിനും സുഹൃത്തിനുമെതിരെ വഞ്ചനാകു റ്റത്തിന് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന കണ്ണാടിപ്പറമ്പ് സ്വദേശി കടവിന്റെവിട ഹൗസിൽ മുഹമ്മദ് ജാബിറിന്റെ പരാതിയിലാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന കണ്ണാടിപറമ്പ് സ്വദേശി സുധീഷ്, ബന്ധുവും സഹായിയുമായ ശരത് എന്നിവർ ക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 12 ന് വിദേശത്ത് നിന്നുംനാട്ടിലേക്ക് പുറപ്പെട്ട സുധീഷിന്റെ കൈയിൽ പരാതിക്കാരന്റെ ഭാര്യക്ക് കൊടുക്കാനായി 15 പവന്റെ ആഭരണങ്ങളും, രണ്ട് ഐഫോണും കൊടുത്തുവിട്ടിരുന്നു.

എന്നാൽ പരാതിക്കാരന്റെ ഭാര്യക്ക് സ്വർണ്ണവും ഐ. ഫോണും നൽകാതെ മറിച്ചുവിൽക്കുകയും പരാതി ക്കാരനെ ചതിക്കുകയുമാ യിരുന്നു. 2,45,000 രൂപയുടെ സാധനങ്ങൾ തട്ടിയെടു ത്തുവെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141428/15-pawan-sent-to-his-wife-from-the-gulf-and-an-iphone-were-stolenin-kannur-a-case-was-filed-against-friends-on-the-complaint-of-a-young-man)