---
title: "#arrest|   തലശ്ശേരിയിൽ ട്രെയിനിന് നേരെ കല്ലേറ് ; രണ്ട് പേർ കസ്റ്റഡിയിൽ"
english_title: "#Stone #pelting on #train in #Thalassery,#Two #people are in #custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141459/stone-pelting-on-train-in-thalasserytwo-people-are-in-custody"
published_at: "2023-08-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e709795a3a3_download_(8).jpg"
keywords: []
---

# #arrest|   തലശ്ശേരിയിൽ ട്രെയിനിന് നേരെ കല്ലേറ് ; രണ്ട് പേർ കസ്റ്റഡിയിൽ

> **Lead Summary:** **തലശ്ശേരി : **മംഗലാപുരം - തിരുവനന്തപുരം 16605 എറനാട് എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്ന് രാവിലെ 10.20 തോടെയാണ് കല്ലേറ് നടന്നത്. ട്രയിൻ ഫ്ലാറ്റ്ഫോമിൽ എത്തിയ സമയം ട്രെയിനിൽ ചായ വില്പന നടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി ഫാസിലും, മാഹി അഴിയൂർ സ്വദേശി മൊയ്തുവും തമ്മിൽ വാക്കേറ്റം നടക്കുകയും തുടർന്ന് ഫ്ലാറ്റ് ഫോമിൽ നിന്ന് ഇരുവരും കല്ലേറ് നടത്തുകയും കല്ല് ട്രയിനിന് കൊള്ളുകയും മായിരുന്നു.

## Article Content

**തലശ്ശേരി : **മംഗലാപുരം - തിരുവനന്തപുരം 16605 എറനാട് എക്സ്പ്രസിന് നേരെ കല്ലേറ്. ഇന്ന് രാവിലെ 10.20 തോടെയാണ് കല്ലേറ് നടന്നത്. ട്രയിൻ ഫ്ലാറ്റ്ഫോമിൽ എത്തിയ സമയം ട്രെയിനിൽ ചായ വില്പന നടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി ഫാസിലും, മാഹി അഴിയൂർ സ്വദേശി മൊയ്തുവും തമ്മിൽ വാക്കേറ്റം നടക്കുകയും തുടർന്ന് ഫ്ലാറ്റ് ഫോമിൽ നിന്ന് ഇരുവരും കല്ലേറ് നടത്തുകയും കല്ല് ട്രയിനിന് കൊള്ളുകയും മായിരുന്നു.

കല്ലേറിയിൽ ആർക്കും പരിക്കില്ല. തുടർന്ന് വടകരയിൽ ട്രയിൻ എത്തിയപ്പോൾ ആർപിഎഫ് സംഘം ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ RPF കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേ സമയം കഴിഞ്ഞ 16 ന് മാഹിയിൽ വന്ദേ ഭാരത് എക്സ് പ്രസിന് കല്ലേറിഞ്ഞ പ്രതിയെ പിടികൂടി. ന്യൂമാഹി പെരിമുണ്ടേരി മടം സൈബീഷാണ് അറസ്റ്റിലായത്. ഇയാൾ മലപ്പുറത്തെ ഭാര്യ വീട്ടിലാണ് ഇപ്പോൾ താമസം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141459/stone-pelting-on-train-in-thalasserytwo-people-are-in-custody)