---
title: "#crime |വീട്ടുമുറ്റത്ത് നിർത്തിയിട്ട ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു, സിപിഎമ്മുകാരെന്ന് ആരോപണം"
english_title: "#Chitralekha's #auto-rickshaw #parked in the backyard was set on fire again, alleging that it was #CPM members"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141635/chitralekhas-auto-rickshaw-parked-in-the-backyard-was-set-on-fire-again-alleging-that-it-was-cpm-members"
published_at: "2023-08-25T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e85a27ebb89_download.jpg"
keywords: []
---

# #crime |വീട്ടുമുറ്റത്ത് നിർത്തിയിട്ട ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു, സിപിഎമ്മുകാരെന്ന് ആരോപണം

> **Lead Summary:** **കണ്ണൂർ: **കാട്ടാമ്പള്ളിയിൽ ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു.

## Article Content

**കണ്ണൂർ: **കാട്ടാമ്പള്ളിയിൽ ദലിത് ഓട്ടോ ഡ്രൈവർ ചിത്രലേഖയുടെ ഓട്ടോറിക്ഷ വീണ്ടും കത്തിച്ചു. ഓട്ടോ കത്തിച്ചത് സി.പി.എമ്മുകാരാണെന്ന് ചിത്രലേഖ ആരോപിച്ചു.

പുതുതായി നിർമിച്ച വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിച്ചത്. പുലർച്ചെ രണ്ടോടെയാണ് ഓട്ടോ കത്തുന്നത് ചിത്രലേഖയുടെയും ഭർത്താവിന്‍റെയും ശ്രദ്ധയിൽപെട്ടത്.

ഓട്ടോ പൂർണമായും കത്തി നശിച്ചു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലാണ്. നേരത്തെ പയ്യന്നൂരിലായിരുന്നു ചിത്രലേഖ താമസിച്ചിരുന്നത്.

പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചർച്ചയാവുന്നത്. ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതുൾപ്പെടെ വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. ഏതാനും വർഷം മുമ്പ് എടാട്ടുനിന്ന് കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141635/chitralekhas-auto-rickshaw-parked-in-the-backyard-was-set-on-fire-again-alleging-that-it-was-cpm-members)