---
title: "#posts  | പോലീസില്‍ 1400 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി ; ഉത്തരവ് നല്‍കി ആഭ്യന്തര വകുപ്പ്"
english_title: "Approval for 1400 new posts in police;The Home Department issued the order"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141685/approval-for-1400-new-posts-in-policethe-home-department-issued-the-order"
published_at: "2023-08-25T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e88f9a5f67f_Untitled-2_copy.jpg"
keywords: []
---

# #posts  | പോലീസില്‍ 1400 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി ; ഉത്തരവ് നല്‍കി ആഭ്യന്തര വകുപ്പ്

> **Lead Summary:** **കണ്ണൂർ : ** പോലീസില്‍ 1400 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി. പോലീസില്‍ പരിശീലനത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 1200 തസ്തികയ്ക്ക് അനുമതി നല്‍കി.

## Article Content

**കണ്ണൂർ : ** പോലീസില്‍ 1400 പുതിയ തസ്തികകള്‍ക്ക് കൂടി അനുമതി. പോലീസില്‍ പരിശീലനത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 1200 തസ്തികയ്ക്ക് അനുമതി നല്‍കി.

200 വനിതാ കോണ്‍സ്റ്റബിള്‍, 613 ഇന്‍സ്ട്രക്ഷന്‍ സ്റ്റാഫ് തസ്തികകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. 2013 തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പിന്റേതാണ് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141685/approval-for-1400-new-posts-in-policethe-home-department-issued-the-order)