---
title: "#Payparking |  തലശ്ശേരി പഴയബസ് സ്റ്റാൻ്റിലെ പേ പാർക്കിംഗ് പ്രശ്നം ;  നഗരസഭാ യോഗം  പ്രക്ഷുബ്ധം"
english_title: "#Pay #parking problem at #Thalassery old #bus stand,The #municipal# council #meeting is #chaotic"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141711/pay-parking-problem-at-thalassery-old-bus-standthe-municipal-council-meeting-is-chaotic"
published_at: "2023-08-25T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b1add71a0_download.jpg"
keywords: []
---

# #Payparking |  തലശ്ശേരി പഴയബസ് സ്റ്റാൻ്റിലെ പേ പാർക്കിംഗ് പ്രശ്നം ;  നഗരസഭാ യോഗം  പ്രക്ഷുബ്ധം

> **Lead Summary:** ** തലശ്ശേരി: **തലശ്ശേരി പഴയബസ് സ്റ്റാൻ്റിലെ പേ പാർക്കിംഗ് പ്രശ്നം ; നഗരസഭാ യോഗം പ്രക്ഷുബ്ധം വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. ഒടുവിൽ ചെയർപേഴ്സൺ ജമുനാ റാണിയുടെയും വൈസ് ചെയർമാൻ വാഴയിൽ ശശിയുടെയും മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി.

## Article Content

** തലശ്ശേരി: **തലശ്ശേരി പഴയബസ് സ്റ്റാൻ്റിലെ പേ പാർക്കിംഗ് പ്രശ്നം ; നഗരസഭാ യോഗം പ്രക്ഷുബ്ധം വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. ഒടുവിൽ ചെയർപേഴ്സൺ ജമുനാ റാണിയുടെയും വൈസ് ചെയർമാൻ വാഴയിൽ ശശിയുടെയും മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി.

പേ പാർക്കിംഗ് സംബന്ധിച്ച് ആദ്യം നടന്ന ചർച്ച  യോഗത്തിൽ അനുകൂലിച്ചവരാണ് ഇപ്പോൾ കണ്ണടച്ച് എതിർക്കുന്നതെന്നും ഇത് തികച്ചും രാഷ്ട്രിയ പ്രേരിതമാണെന്നുമായിരുന്നു ചെയർപേഴ്‌സൻ്റെ മറുപടി. ഇവിടത്തെ കുത്തഴിഞ്ഞ ഗതാഗതത്തിന് ഒരു ക്രമീകരണം ഉണ്ടാക്കാനാണ് പേപാർക്കിംഗ് സംവിധാനം നടപ്പാക്കിയതെന്നും പോരായ്മയുണ്ടെങ്കിൽ ചർച്ച നടത്തി പരിഹരിക്കാമെന്നുമായിരുന്നു ചെയർപേഴ്സൻ്റെ വിശദീകരണം..

വൈസ് ചെയർമാനും സമാന രീതിയിലാണ് സംസാരിച്ചത്. ഇതോടെ യോഗം ബഹളമയമായി. ഇരുവരുടെയും മറുപടി തൃപതികരമല്ലെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

' അഡ്വ.കെ.ശ്രീശൻ, സി.ഗോപാലൻ, സി.സോമൻ, പി.കെ.സോന, എൻ.മോഹനൻ കെ.പി.ഷാനവാസ്, കെ. പി.അൻസാരി, ഇ.ആശ, കെ.അജേഷ്, മജ്മ, ടി.വി.റാഷിദ്, ഫൈസൽ പുനത്തിൽ, ടി.സി.അബ്ദുൾ ഖിലാബ്, വിജില, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141711/pay-parking-problem-at-thalassery-old-bus-standthe-municipal-council-meeting-is-chaotic)