---
title: "#COT |    സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു"
english_title: "COT remembered Umar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141718/cot-remembered-umar"
published_at: "2023-08-25T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b58edff3a_Untitled-2_copy.jpg"
keywords: []
---

# #COT |    സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരിയിലെ സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും തലശ്ശേരി നഗരസഭ മുൻ കൗൺസിലറും മുസ്ലിംലീഗ് നേതാവുമായിരുന്ന സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു.

## Article Content

**തലശ്ശേരി: ** തലശ്ശേരിയിലെ സാമൂഹ്യ- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും തലശ്ശേരി നഗരസഭ മുൻ കൗൺസിലറും മുസ്ലിംലീഗ് നേതാവുമായിരുന്ന സി ഒ ടി ഉമ്മറിനെ അനുസ്മരിച്ചു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എ ലത്തീഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് കരിയാടൻ അധ്യക്ഷത വഹിച്ചു. നൗഷാദ് കായ്യത്ത് സ്വാഗതം പറഞ്ഞു.

എ കെ ആബൂട്ടി ഹാജി, ഡോ. പി മുഹമ്മദ്, അമർഷൻ, റബീസ് പുന്നോൽ, കെ പി അബ്ദുൽ ഗഫൂർ , സി ഒ ടി മുഹമ്മദ്, പി എം അബ്ദുൽ ബഷീർ, റെഷി ചൊക്ലി, ഷമീൽ ചൊക്ലി, ഷഹ്റാസ് ചൊക്ലി, ഫിറോസ് പാനൂർ , മുത്തലിബ് ധർമ്മടം, മുസ്തഫ കിണവക്കൽ, നൗഷാദ് പൊന്നകം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141718/cot-remembered-umar)