---
title: "#HumanRights  |  എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ  മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ ദേശീയ പ്രസി.പ്രകാശ് ചെന്നിത്തല"
english_title: "Prakash Chennithala, National President of Human Rights Protection Mission, said that what the government is showing to the aided pre-primary employees is a complete violation of human rights."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141870/prakash-chennithala-national-president-of-human-rights-protection-mission-said-that-what-the-government-is-showing-to-the-aided-pre-primary-employees-is-a-complete-violation-of-human-rights"
published_at: "2023-08-26T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9aa75287ad_Untitled-7_copy.jpg"
keywords: []
---

# #HumanRights  |  എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ  മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ ദേശീയ പ്രസി.പ്രകാശ് ചെന്നിത്തല

> **Lead Summary:** **തലശേരി: ** ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ്റെ നേതൃത്വത്തിൽ എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരുടെ അവകാശത്തിനായി അതിജീവനം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

## Article Content

**തലശേരി: ** ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ്റെ നേതൃത്വത്തിൽ എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാരുടെ അവകാശത്തിനായി അതിജീവനം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.

തലശേരി എംബസി ഹോട്ടൽ ഹാളിൽ നടന്ന പരിപാടി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നാഷണൽ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ ജീവൽ പ്രശ്നങ്ങളാണെന്നും ,

ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സർക്കാർ കണ്ണടയ്ക്കുന്നത് നിരുത്തരവാദപരമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രകാശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രീ പ്രൈമറി ജീവനക്കാർക്കു ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ നിയമ പോരാട്ടങ്ങൾക്ക് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തയ്യാറാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.വിജയഷോമ അദ്ധ്യക്ഷത വഹിച്ചു. ഇ.മനീഷ് മുഖ്യ പ്രഭാഷണം നടത്തി അഡ്വ.പി.പി.വിജയൻ, ഇ.ബാബു ,വി.പി.ജിതേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141870/prakash-chennithala-national-president-of-human-rights-protection-mission-said-that-what-the-government-is-showing-to-the-aided-pre-primary-employees-is-a-complete-violation-of-human-rights)