---
title: "#Thalassery |   തലശേരി പ്രസ്ഫോറത്തിൻ്റെ ഓണാഘോഷം വർണാഭം ; സിനിമാ താരം സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു"
english_title: "#Thalassery #Press #Forum's #Onagosham Varnabham,Movie star #Sushil Kumar #inaugurated #Thiruvananthapuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/141900/thalassery-press-forums-onagosham-varnabhammovie-star-sushil-kumar-inaugurated-thiruvananthapuram"
published_at: "2023-08-26T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9d37a28470_Untitled-8_copy.jpg"
keywords: []
---

# #Thalassery |   തലശേരി പ്രസ്ഫോറത്തിൻ്റെ ഓണാഘോഷം വർണാഭം ; സിനിമാ താരം സുശീൽ കുമാർ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി പ്രസ്‌ഫോറവും, പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. സിനിമാ സീരിയല്‍ താരം സുശീല്‍ കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി: ** തലശ്ശേരി പ്രസ്‌ഫോറവും, പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറിയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. സിനിമാ സീരിയല്‍ താരം സുശീല്‍ കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സീനിയര്‍ മാനേജര്‍ നസീര്‍ അഹമ്മദ് മുഖ്യാതിഥിയായി. പത്രാധിപര്‍ ഇ കെ നായനാര്‍ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തര്‍ അധ്യക്ഷതി വഹിച്ചു.

സെക്രട്ടറി പി ദിനേഷന്‍ ആമുഖ ഭാഷണം നടത്തി. സിനിമാ പിന്നണി ഗായകന്‍ എം മുസ്തഫ, സി കെ സുരാജ് ചിറക്കര എന്നിവര്‍ സംസാരിച്ചു. പ്രസ്‌ഫോറം പ്രസിഡണ്ട് അനീഷ് പാതിരിയാട് സ്വാഗതവും സെക്രട്ടറി കെ പി ഷീജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/141900/thalassery-press-forums-onagosham-varnabhammovie-star-sushil-kumar-inaugurated-thiruvananthapuram)