---
title: "#case|  ബിസിനസ് പാർട്ണറെ പണതർക്കത്തെ തുടർന്ന് കുത്തി വീഴ്ത്തി ; തലശേരി സ്വദേശിക്കെതിരെ കേസ്"
english_title: "#Business #partner was #stabbed after a money# dispute,A case against a native of# Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142023/business-partner-was-stabbed-after-a-money-disputea-case-against-a-native-of-thalassery"
published_at: "2023-08-27T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac23c7dd23_download_(4).jpg"
keywords: []
---

# #case|  ബിസിനസ് പാർട്ണറെ പണതർക്കത്തെ തുടർന്ന് കുത്തി വീഴ്ത്തി ; തലശേരി സ്വദേശിക്കെതിരെ കേസ്

> **Lead Summary:** ** തലശേരി: ** ബിസിനസ് പാർട്ണർ പണ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ ഓടുന്ന സ്കൂട്ടറിൽ നിന്ന് വയറ്റത്ത് കുത്തി വീഴ്ത്തി. പരിക്കേറ്റ യുവാവിന്റെ 40,000 രൂപയുടെ ഫോൺ വീണ് പൊട്ടുകയും ചെയ്തു. അപകടം വരുത്തിവെച്ച പാർട്ണർക്കെതിരെ പിണറായി പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി പട്ടത്താരിയിലെ പാറക്കണ്ടി ഹൗസിൽ പുതിയപറമ്പിൽ ഷംസുദീന്റെ പരാതിയിൽ തലശേരി സ്വദേശി ഷബീറിനെതിരെയാണ് കേസെടുത്തത്.

## Article Content

** തലശേരി: ** ബിസിനസ് പാർട്ണർ പണ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ ഓടുന്ന സ്കൂട്ടറിൽ നിന്ന് വയറ്റത്ത് കുത്തി വീഴ്ത്തി. പരിക്കേറ്റ യുവാവിന്റെ 40,000 രൂപയുടെ ഫോൺ വീണ് പൊട്ടുകയും ചെയ്തു. അപകടം വരുത്തിവെച്ച പാർട്ണർക്കെതിരെ പിണറായി പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി പട്ടത്താരിയിലെ പാറക്കണ്ടി ഹൗസിൽ പുതിയപറമ്പിൽ ഷംസുദീന്റെ പരാതിയിൽ തലശേരി സ്വദേശി ഷബീറിനെതിരെയാണ് കേസെടുത്തത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ അഞ്ചരക്കണ്ടി ബി.ഇ.എം സ്കൂളിനടുത്തുവച്ച് ഷബീർ ഓടിച്ച കെ.എൽ 58 എ.ഡി 7317 സ്കൂട്ടറിൽ നിന്ന് വീണാണ് ഷംസുദീന് പരിക്കുപറ്റിയത്.

ഇരുവരും ചേർന്ന് അഞ്ചരക്കണ്ടിയിൽ ഫാൻസി ഷോപ്പ് നടത്തുന്നുണ്ട്. പാർട്ണർഷിപ്പ് വകയിൽ മൂന്ന് ലക്ഷം രൂപ ഷബീറിന് ഷംസുദീൻ നൽകാനുണ്ട്. സ്കൂട്ടറിൽ പോകവെ ഇതേച്ചൊല്ലിയു ണ്ടായ സംസാരത്തിൽ പ്രകോപിതനായ ഷബീർ പിറകിലിരിക്കുകയായിരുന്ന ഷംസുദീനെ കൈമുട്ടുകൊണ്ട് വയറിനിടിച്ച് വീഴ്ത്തുകയായിരുന്നുവത്രെ. വീഴ്ചയിൽ തോളെല്ലിനും കൈക്കും പരിക്ക് പറ്റിയതിന് പുറമെ ഐ ഫോൺ തകരാറിലാവുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142023/business-partner-was-stabbed-after-a-money-disputea-case-against-a-native-of-thalassery)