---
title: "#thalassery|  തലശേരിയിൽ പുഴയോരത്ത് കക്കൂസ് മാലിന്യം തള്ളി"
english_title: "Toilet waste was dumped on the river bank in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142253/toilet-waste-was-dumped-on-the-river-bank-in-thalassery"
published_at: "2023-08-28T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec3cd4108a5_Untitled-1_copy.jpg"
keywords: []
---

# #thalassery|  തലശേരിയിൽ പുഴയോരത്ത് കക്കൂസ് മാലിന്യം തള്ളി

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി കൊടുവള്ളിപ്പു ഴയുടെ സമീപം റോഡിലും, കണ്ടൽക്കാട്ടിലും കക്കൂസ് മാലിന്യം തള്ളി. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇവിടെ മാലിന്യം തള്ളുന്നത്.

## Article Content

**തലശ്ശേരി:** തലശ്ശേരി കൊടുവള്ളിപ്പു ഴയുടെ സമീപം റോഡിലും, കണ്ടൽക്കാട്ടിലും കക്കൂസ് മാലിന്യം തള്ളി. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇവിടെ മാലിന്യം തള്ളുന്നത്.

രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ രാവിലെ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം കണ്ട ത്തിയത്. ചെറിയ ടാങ്കർ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്.

ഫ്ലാറ്റുകളിലെയും ലോഡ്ജുകളിലെയും കക്കൂസ് മാലിന്യങ്ങളാണ് കരാറെടുത്ത് ഇവിടെ തള്ളു ന്നത്. പോലീസിലും നഗരസഭാ അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയു ണ്ടാകുന്നില്ലെന്ന പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142253/toilet-waste-was-dumped-on-the-river-bank-in-thalassery)