---
title: "#death|  ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി"
english_title: "The #husband #committed# suicide by #cutting his wife"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142535/the-husband-committed-suicide-by-cutting-his-wife"
published_at: "2023-08-30T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee72d9fd7e_download_(4).jpg"
keywords: []
---

# #death|  ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** **കോട്ടയം: **ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാർ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

**കോട്ടയം: **ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. തലയോലപ്പറമ്പ് വെള്ളൂരിലെ പത്മകുമാർ ആണ് മരിച്ചത്. മുളന്തുരുത്തി ഒലിപ്പുറം റെയിൽവെ ട്രാക്കിന് സമീപം പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഭാര്യ തുളസിയെ ഇന്നലെ രാത്രി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. അതിനിടെയാണ് ഭർത്താവിനെ മരിച്ച നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടത്. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142535/the-husband-committed-suicide-by-cutting-his-wife)