---
title: "#accident |  മണത്തണയിൽ ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "The# young man had a #miraculous #escape after his #bike fell into a well in #Manathana"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142754/the-young-man-had-a-miraculous-escape-after-his-bike-fell-into-a-well-in-manathana"
published_at: "2023-08-31T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f0385967443_download_(7).jpg"
keywords: []
---

# #accident |  മണത്തണയിൽ ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **മണത്തണ :** മണത്തണയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മാനന്തവാടി സ്വദേശിയായ രതീഷിനാണ് പരിക്കേറ്റത്. രതീഷ് ബൈക്ക് ഉൾപ്പെടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

## Article Content

**മണത്തണ :** മണത്തണയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. മാനന്തവാടി സ്വദേശിയായ രതീഷിനാണ് പരിക്കേറ്റത്. രതീഷ് ബൈക്ക് ഉൾപ്പെടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

ബൈക്കിന്റെ പിന്നിൽ ഉണ്ടായിരുന്ന സുഹൃത്ത് തെറിച്ച് പോയതിനാൽ കിണറ്റിൽ വീണില്ല. കിണറിന് ആൾമറ ഉണ്ടായിരുന്നെങ്കിലും മുകളിലൂടെ ബൈക്ക് കിണറിൽ വീഴുകയായിരുന്നു.

ഫയർഫോഴ്സ് സംഘം എത്തുന്നതിനു മുന്നേതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. സി ശശിയുടെ നേതൃത്വത്തിലുള്ള പേരാവൂർ ഫയർഫോഴ്സ് സംഘം എത്തിയതിനു ശേഷമാണ് രതീഷിനെ പുറത്തെടുത്തത്. രതീഷിൻറെ പരിക്ക് ഗരുതരമല്ല. രതീഷും സുഹൃത്തും തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽ പെടുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142754/the-young-man-had-a-miraculous-escape-after-his-bike-fell-into-a-well-in-manathana)