---
title: "#case|  മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് റോഡിൽ വിദ്യാർഥികൾ  അതിസാഹസിക പ്രകടനം  നടത്തിയ സംഭവത്തിൽ  വാഹന ഉടമകൾക്കെതിരേ കേസും, പിഴയും"
english_title: "A #case was# filed against the# vehicle owners and a fine was# filed against the #vehicle# owners in the incident where# students# performed #extreme stunts on Muzhapilangad-Mahi bypass road."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/142826/a-case-was-filed-against-the-vehicle-owners-and-a-fine-was-filed-against-the-vehicle-owners-in-the-incident-where-students-performed-extreme-stunts-on-muzhapilangad-mahi-bypass-road"
published_at: "2023-08-31T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f08ec8ed804_Untitled-2_copy.jpg"
keywords: []
---

# #case|  മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് റോഡിൽ വിദ്യാർഥികൾ  അതിസാഹസിക പ്രകടനം  നടത്തിയ സംഭവത്തിൽ  വാഹന ഉടമകൾക്കെതിരേ കേസും, പിഴയും

> **Lead Summary:** ത**ലശ്ശേരി : **പ്രവൃത്തി പൂർത്തിയായായി വരുന്ന മുഴപ്പിലങ്ങാട് - മാ ഹി ബൈപ്പാസ് റോഡിലാണ് യുവതലമുറയുടെ സാഹസിക പ്ര കടനങ്ങൾ ഓണം നാളിൽ അരങ്ങേറിയത്. ഇരുചക്രവാഹനങ്ങ ളിലും കാറുകളിലുമാണ് സാഹസിക പ്രകടനങ്ങൾ നടത്തിയത്.

## Article Content

ത**ലശ്ശേരി : **പ്രവൃത്തി പൂർത്തിയായായി വരുന്ന മുഴപ്പിലങ്ങാട് - മാ ഹി ബൈപ്പാസ് റോഡിലാണ് യുവതലമുറയുടെ സാഹസിക പ്ര കടനങ്ങൾ ഓണം നാളിൽ അരങ്ങേറിയത്. ഇരുചക്രവാഹനങ്ങ ളിലും കാറുകളിലുമാണ് സാഹസിക പ്രകടനങ്ങൾ നടത്തിയത്.

വാഹന ഉടമകൾക്കെതിരെ കേസെടുത്ത മോട്ടോർ വാഹന വകുപ്പ് 5000 രൂപ വീതം പിഴ ചുമത്തി. ബൈക്കിൽ ഇരുന്നും നിന്നും രണ്ടും മൂന്നും പേർ ഹാൻഡിലി ൽ പിടിക്കാതെയുമാണ് അതിവേഗത്തിൽ ബൈക്ക് റേസ് നടത്തി യത്.

കാറിന്റെ വാതിലുകളിലെ ഗ്ലാസിന്റെ വിടവുകളിൽ തലയു ടെ ഭാഗം പുറത്തും കാലിന്റെ ഭാഗം അകത്തുമായി ഇരുന്നാണ് കാ ർ റേസിംഗ്. കാറിന്റെ വാതിൽ പകുതി തുറന്ന് വെച്ച നിലയിൽ ത ലയുൾപ്പെടെ ശരീര ഭാഗങ്ങൾ പുറത്തേക്കിട്ടായിരുന്നു കാർ റേസിംഗ്. കുറച്ചുകാലമായി ബൈപ്പാസ് റോഡുകൾ ഇത്തരക്കാർ കൈയ്യടക്കിയിരിക്കുകയാണ്.

ബൈപ്പാസിന്റെ മങ്ങാട്, കവിയൂർ ഭാഗങ്ങളിലാണ് ഈ പേക്കൂ ത്തുകൾ ഏറെയും നടക്കുന്നത്. നാദാപുരം, പയന്തോങ്ങ്, വട്ടോ ളി, കുറ്റ്യാടി ഭാഗങ്ങളിലെ വിദ്യാർഥികളാണ് ഓണാഘോഷത്തി ന്റെ പേരിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്താനെത്തി യത്. സംഭവത്തിൽ ആറു വാഹന ഉടമകൾക്കെതിരേ കേസെടു ത്തു. ഇവരിൽ നിന്നും 5000 രൂപ വീതം പിഴയീടാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/142826/a-case-was-filed-against-the-vehicle-owners-and-a-fine-was-filed-against-the-vehicle-owners-in-the-incident-where-students-performed-extreme-stunts-on-muzhapilangad-mahi-bypass-road)