---
title: "#death|  കണ്ണൂരിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "The #body of the #missing #youth was #found in the #river in# Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/143171/the-body-of-the-missing-youth-was-found-in-the-river-in-kannur"
published_at: "2023-09-02T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2b6f13485f_Untitled-1_copy.jpg"
keywords: []
---

# #death|  കണ്ണൂരിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂര്‍: ** കക്കാട് വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി സനൂഫാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാിരുന്നു സംഭവം.

## Article Content

**കണ്ണൂര്‍: ** കക്കാട് വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി സനൂഫാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാിരുന്നു സംഭവം.

പുല്ലൂപ്പിക്കടവിൽ കുളിക്കാനിറങ്ങിയ സനൂഫ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/143171/the-body-of-the-missing-youth-was-found-in-the-river-in-kannur)